ആശയ പ്രചാരണത്തിനുള്ള പൊതുവേദി; സ്തുതിഗീതം പാടാനല്ല സിപിഐഎം സെമിനാറെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി സി പി ഐ എം മുതിര്‍ന്ന നേതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എം വി ഗോവിന്ദന്‍. സ്തുതിഗീതം പാടാനല്ല സി പി ഐ എം സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും ഇത് ആശയ പ്രചാരണത്തിനുള്ള പൊതുവേദിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാം. നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സി പി ഐ എം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

നേരത്തെ ശശി തരൂര്‍ എം പി, മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ് എന്നിവരെ സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഹൈക്കമാന്റ് അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നേതാക്കള്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തിരുന്നു.
എതിര്‍പ്പുകള്‍ക്കിടെ കെ വി തോമസ് അനുമതി തേടി സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ശശി തരൂര്‍ എം പിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു.
കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ പോര് നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കെ പി സി സി വിലയിരുത്തല്‍. വിലക്ക് ലംഘിച്ച് സി പി ഐ എം സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു.
Recommended Video

ഇതിന് പിന്നാലെ ശശി തരൂരിനും കെ വി തോമസിനുമെതിരെ മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി ഡി സതീശനും രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. ചിലര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടേയും ആണെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications