കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായിയ്ക്ക് പിന്നില്‍ ഇനി ഗോവിന്ദന്‍; കേന്ദ്രകമ്മിറ്റിയിലെത്തി നാല് വര്‍ഷത്തിന് ശേഷം പിബിയില്‍

Google Oneindia Malayalam News

കണ്ണൂര്‍: സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇനി സംസ്ഥാന ഘടകത്തിലെ അധികാര ശ്രേണിയില്‍ രണ്ടാമനാകും. വര്‍ഷങ്ങളായി പിണറായി-കോടിയേരി ദ്വയമായിരുന്നു സി പി ഐ എം സംസ്ഥാന ഘടകത്തിന്റെ കടിഞ്ഞാണ്‍ വഹിച്ചത്. കോടിയേരിയുടെ ആരോഗ്യം മോശമായ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്.

കോടിയേരിയുടെ വിയോഗത്തോടെ പിണറായി കഴിഞ്ഞാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ഏറ്റവും അധികാരമുള്ള നേതാവ് എം വി ഗോവിന്ദനാകും. പാര്‍ട്ടി സെക്രട്ടറിയാണ് പൊതുവെ സി പി ഐ എമ്മിലെ അധികാരകേന്ദ്രമെങ്കിലും വര്‍ഷങ്ങളോളം സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമെന്ന നിലക്കും പിണറായിയ്ക്ക് പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനം തന്നെയുണ്ട്.

1

മുഖ്യമന്ത്രിയെന്ന നിലക്ക് ഭരണത്തിലും പൂര്‍ണ നിയന്ത്രണം പിണറായി വിജയന് തന്നെ. കണ്ണൂരിലെ മറ്റൊരു നേതാവായ ഇ പി ജയരാജനെ മറികടന്നാണ് എം വി ഗോവിന്ദന് ഈ അര്‍ത്ഥത്തില്‍ രണ്ടാമനാകുന്നത് എന്നതിനാല്‍ സവിശേഷതകള്‍ ഏറെ ആണ്. ഇ പി ജയരാജന്‍ നിലവില്‍ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്.

ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനിആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

2

കേരളത്തില്‍ നിന്ന് എം എ ബേബിയും എ വിജയരാഘവനുമാണ് പി ബിയിലെ മറ്റ് അംഗങ്ങള്‍. ഇരുവരും ദേശീയതലത്തില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ പി ബി അംഗം എന്ന നിലയില്‍ പിണറായി കഴിഞ്ഞാല്‍ സംസ്ഥാനത്ത് എം വി ഗോവിന്ദന് കൃത്യമായ അധികാരവും ചുമതലയും ഉണ്ടാകും.

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിംആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

3

ഇ പി ജയരാജനെ കൂടാതെ, പി കെ ശ്രീമതി, തോമസ് ഐസക്, എളമരം കരീം, എ കെ ബാലന്‍ എന്നിവരെ മറികടന്നാണ് എം വി ഗോവിന്ദനെ പാര്‍ട്ടിയുടെ പരമോന്നത സമിതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. അതിന് സംസ്ഥാന സെക്രട്ടറി സ്ഥാനമാണ് തുണയായത് എന്ന് ഉറപ്പാണ്. കൂടാതെ നിലവില്‍ രാജ്യത്ത് ഏറ്റവും ശക്തമായ സംഘടനാ സംവിധാനം സി പി ഐ എമ്മിനുള്ളത് കേരളത്തിനാണ്.

എല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപിഎല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപി

4

ആ നിലക്ക് എം വി ഗോവിന്ദന്റെ പി ബിയിലെ സ്ഥാനം സുനിശ്ചിതമായിരുന്നുതാനും. 2018 ലൈ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദന്‍ 4 വര്‍ഷത്തിന് ശേഷം പൊളിറ്റ് ബ്യൂറോയില്‍ എത്തിയിരിക്കുകയാണ്. 17 അംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി.

5

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനനങ്ങളില്‍. മൂന്നാമതാണ് പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍ ആറാമതായിരുന്നു. അവസാനം അംഗത്വം നേടിയ ആള്‍ എന്ന നിലക്ക് 17-ാം സ്ഥാനത്താണ് എം വി ഗോവിന്ദന്‍. മൂന്ന് തവണ എം എല്‍ എയായ എം വി ഗോവിന്ദന്‍ 2021 ലാണ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്.

6

ഡി വൈ എഫ് ഐയുടെ ആദ്യരൂപമായ കെ എസ് വൈ എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. പിന്നീട് ഡി വൈ എഫ് ഐയുടെ ആദ്യ പ്രസിഡന്റും സെക്രട്ടറിയുമായി. 1991 ല്‍ ആണ് സി പി ഐ എം സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുന്നത്. 2002 മുതല്‍ 2006 വരെ സി പി ഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്നു.

English summary
MV Govindan will now be the second in command in the CPIM state unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X