കോണ്‍ഗ്രസ് വെന്റിലേറ്ററിലായ പാര്‍ട്ടിയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് എം വി ജയരാജന്‍
കണ്ണൂര്‍: വീര്‍പ്പാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസ് വെന്റിലേറ്ററിലായ പാര്‍ട്ടിയാണെന്നു തെളിഞ്ഞതായിസിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വോട്ടുവാങ്ങിയിട്ടും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റതാണ് വീര്‍പ്പാട് തെരഞ്ഞെടുപ്പിന്റെ പ്രത്യേകതതയെന്ന് സിപിഎം എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.
വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളുടേതാണെന്നും ജയരാജന്‍ അവകാശപ്പെട്ടു. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഒരു പണിയും കണ്ണൂരില്‍ നടക്കില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് താല്‍ക്കാലികമായി ഒരു വെന്റിലേറ്റര്‍ നല്‍കി എന്നിട്ട് ജീവന്‍ നല്‍കാനുള്ള പരിശ്രമമാണ് പുതിയ കെപിസിസി പ്രസിഡന്റിന്റെയും പുതിയ
പ്രതിപക്ഷനേതാവായ പുതിയ ആളുടെയും തെരഞ്ഞെടുപ്പിലൂടെയും കോണ്‍ഗ്രസ് നടത്തികൊണ്ടി്‌രിക്കുന്നത്.പക്ഷെ കോണ്‍ഗ്രസിന്റെ നയം മാറേണ്ട നയം മാറാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. കഴിഞ്ഞയാഴ്ചയാണ് മണിപ്പൂരിലെ സംസ്ഥാന പ്രസിഡന്റ് ബിജെപിയിലേക്ക് പോയത്. അപ്പോള്‍ തന്നെ ആളുകള്‍ പറയാന്‍ തുടങ്ങി.
എനിക്ക് തോന്നുന്ന സമയത്ത് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. അതു കൊണ്ടു മണിപ്പൂരിലെ കോണ്‍ഗ്രസ് പ്രസിഡന്റ് പോയത് ഉത്തേജനമാക്കി കൊണ്ടാണ് ഇദ്ദേഹം എപ്പോഴാണ് ബിജെപിയിലേക്ക് പോവുകയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടു ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ച ഒരു നേതാവിന്റെ ഒരു പണിയും ഇവിടെ വിജയിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണിജോസഫ് പേരാവൂരില്‍ ജയിച്ചത് ബിജെപിയുടെ വോട്ടുവിലയ്ക്കു വാങ്ങിയാണ് ജയിച്ചതെന്നു ആക്ഷേപമുണ്ട്. ഇത്തവണ നിയമസഭാ സമ്മേളനത്തില്‍ പോലും പോകാതെ സണ്ണിജോസഫ് ബിജെപിയുടെ വോട്ടുവാങ്ങാനാണ് ആറളത്ത് ക്യാംപു ചെയ്തത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് എട്ടുവോട്ടുകളുടെ വിജയമാണ് വീര്‍പ്പാടുണ്ടായിരുന്നത്. ബിജെപിക്കുണ്ടായിരുന്ന 34 വോട്ടുവാങ്ങി വാങ്ങി ജയിച്ചുകളയാമായിരുന്നു വിചാരിച്ചതെന്നും വീര്‍പ്പാടില്‍ സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും ഈ വിജയം അഭിമാനകരമാണെന്നും ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications