കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചരിത്ര കോൺഗ്രസ് വിവാദം: പാച്ചേനിക്ക് ചുട്ട മറുപടിയുമായി എം വി ജയരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന കേരള ഗവർണറെ ചരിത്ര കോൺഗ്രസിൽ ഉദ്ഘാടകനായി ക്ഷണിച്ചതിനെ വിമർശിച്ച ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നില്‍ക്കേണ്ട ഘട്ടത്തില്‍ ഭിന്നതയുണ്ടാക്കാനായി മുല്ലപ്പള്ളിയെ പോലെ ഡിസിസി അധ്യക്ഷനും തുടക്കമിട്ടിരിക്കുകയാണെന്നും ഡിസിസി അധ്യക്ഷന്‍ ഗാന്ധിയന്‍ കോണ്‍ഗ്രസ്സോ മുല്ലപ്പള്ളി കോണ്‍ഗ്രസ്സോ എന്ന് വ്യക്തമാക്കണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ 5 വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടിയുടെ പദ്ധതികൾ

ഗവര്‍ണര്‍ അല്ല സിപിഎം ആണ് ഡിസിസി അധ്യക്ഷന്റെ മുഖ്യ ശത്രു. ചരിത്ര കോണ്‍ഗ്രസ് വിവാദത്തില്‍ കോണ്‍ഗ്രസ്സിനെപ്പോലെ ബിജെപിയും സിപിഎമ്മിനെയാണ് കുറ്റപ്പെടുത്തിയത്. ഭരണഘടനാ സംരക്ഷണപോരാട്ടത്തില്‍ സന്ധിയില്ലാതെ പൊരുതുന്ന സിപിഎം ബിജെപിയുടെ കടുത്ത ആക്രമണത്തിനിരയാവുന്നത് സ്വാഭാവികം. എന്നാല്‍ മതേതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് എന്തുകൊണ്ടാണ് സിപിഎമ്മിനെ കുറ്റം പറയാന്‍ തോന്നുന്നത്?

mv

ഗവര്‍ണറെ കൊണ്ടുവന്നത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ഗവര്‍ണറെ കയ്യേറ്റം ചെയ്തത് സിപിഎം ആണെന്ന് ബിജെപി പറയുന്നു. ഇതു രണ്ടും വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഗവര്‍ണറുടെ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയ പ്രസംഗമാണ് ചരിത്ര കോണ്‍ഗ്രസിലെ സ്വാഭാവിക പ്രതിഷേധത്തിന് ഇടയാക്കിയത് അദ്ദേഹം പറഞ്ഞു.

English summary
MV Jayarajan against Satheeshan Pacheni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X