കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി ജയരാജന് പകരം എംവി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിൽ പുതിയ ജില്ലാ സെക്രട്ടറിയുടെ ചുമതല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് നൽകിയത്. മുൻ ജില്ലാ സെക്രട്ടറി പി.ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

<strong>ബിജെപിക്ക് കണ്ണ് തള്ളിപ്പോകുന്ന വിജയം 'പ്രവചിച്ച്' എബിപി ന്യൂസ്! തിരഞ്ഞെടുപ്പിൽ ആകെയുളള 543 സീറ്റുകളിൽ 564ഉം എൻഡിഎയ്ക്ക്! ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ, പാകിസ്താനിലെ സീറ്റുകൾ വരെ ബിജെപിക്കോ! </strong>ബിജെപിക്ക് കണ്ണ് തള്ളിപ്പോകുന്ന വിജയം 'പ്രവചിച്ച്' എബിപി ന്യൂസ്! തിരഞ്ഞെടുപ്പിൽ ആകെയുളള 543 സീറ്റുകളിൽ 564ഉം എൻഡിഎയ്ക്ക്! ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ, പാകിസ്താനിലെ സീറ്റുകൾ വരെ ബിജെപിക്കോ!

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവ സമ്പത്തും ജനകീയ അടിത്തറയും ഉള്ളവരെ തിരികെയെത്തിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. ലൈംഗിക ആരോപണ വിവാദത്തെത്തുടർന്ന് പാർട്ടി നടപടി നേരിട്ട പി ശശിയെ കഴിഞ്ഞ ജൂലൈയിലാണ് പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള പി ശശിക്ക് മടങ്ങിവരവിൽ ജില്ലാ കമ്മിറ്റിയിലും എതിർപ്പുണ്ടായില്ല.

mv-jayarajan-

നേതൃത്വത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പി ശശി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ വടകര മണ്ഡലത്തിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥിയായ സാഹചര്യത്തിലാണ്‌ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്‌. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ്‌ സെക്രട്ടറിയാണ്‌ എം വി ജയരാജൻ. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ഷൈലജ എന്നിവർ പങ്കെടുത്തു. കെ പി സഹദേവൻ അധ്യക്ഷനായി.

English summary
Veteran leader MV Jayarajan elected as CPIM Kannur district secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X