Get Updates
Get notified of breaking news, exclusive insights, and must-see stories!

ശവംതീനി സുധാകരന്‍ തന്നെ, പണം തട്ടിയെടുക്കലും ശീലം, തുറന്നടിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശവംതീനി എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന്‍ സുധാകരന്‍ തന്നെയാണെന്ന് ജയരാജന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവാണ് കെപിസിസി പ്രസിഡന്റ്. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെ വധിക്കാനായി സ്വന്തം അനുയായിയെ തന്നെ അയച്ചു. ഇയാള്‍ 19 കേസില്‍ പ്രതിയും ഗുണ്ടാലിസ്റ്റില്‍ വരുന്നയാളുമാണ്. ഇപി ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് കെ സുധാകരനായിരുന്നുവെന്നും പോലീസ് പിടിയിലായ പ്രതികള്‍ തന്നെ വെളിപ്പെടുത്തിയതാണെന്നും ജയരാജന്‍ പറഞ്ഞു.

1

ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല, അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് സുധാകരന്‍ എന്ന് കോണ്‍ഗ്രസ് തന്നെ പലപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്. വിദേശത്ത് നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത്‌ലാലിന്റെ കുടുംബത്തിന് നല്‍കിയത് കേവലം 25000 രൂപ മാത്രമാണ്. മുന്‍ ഡിസിസി പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം ഉന്നയിച്ചത്. കാപ്പാട് വസന്തന്‍ കുടുംബസഹായ ഫണ്ട് പിരിച്ചിട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചതും ബന്ധുക്കളാണ്. രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സിപിഎമ്മിന് ഇല്ല. ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

നേരത്തെ സുധാകരന്‍ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരള പോലീസ് സിപിഎമ്മിന്റെ ഗുണ്ടകളുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സിപിഎം ക്രിമിനലുകള്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും പോലീസാണ് സംരക്ഷണം ഒരുക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രതിഷേധക്കാരെ സിപിഎം ഗുണ്ടകള്‍ മര്‍ദിച്ചപ്പോള്‍ പോലീസ് നോക്കി നിന്ന് രസിക്കുകയായിരുന്നു. അധികാരവും ഭരണവും മാറിവരുമെന്ന കാര്യം പോലീസുകാര്‍ വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

വകുപ്പ് മന്ത്രി തന്നെ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നല്‍കിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്‍മാന്‍വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടിനടക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് മൃഗീയമായ നരനായാട്ടാണ് നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കും കണ്ണിനും നേരെയാണ് ലാത്തി പ്രയോഗം. ഇതിന് പുറമേയാണ് മര്‍ദനം. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+