സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എംവി ജയരാജൻ തുടരും, തീരുമാനം ജില്ലാ സമ്മേളനത്തിൽ
കണ്ണൂര്‍: സിപിഎമ്മിന്റെ കണ്ണൂര്‍ (Kannur) ജില്ലാ സെക്രട്ടറി സ്ഥാനത്ത് എംവി ജയരാജന്‍ തുടരും. മാടായി എരിപുരത്ത് നടക്കുന്ന സിപിഎം(CPM) കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. ജില്ലാ സമ്മേളനത്തില്‍ ഏകകണ്‌ഠേനെയാണ് എംവി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് എംവി ജയരാജന്‍ (MV Jayarajan). സിഐടിയും സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവും കൂടിയാണ്.
പി ജയരാജന്‍ ആയിരുന്നു കണ്ണൂരില്‍ സിപിഎമ്മിനെ നയിച്ചിരുന്നത്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ (P Jayarajan) വടകര മണ്ഡത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. കണ്ണൂരിലെ എടക്കാട് മണ്ഡലത്തില്‍ നിന്നും എംവി ജയരാജന്‍ രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എല്‍ബിഎസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട്, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്, കെഎസ്ഇബി അംഗം, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍ എംപ്ലോയീസ് സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ എംവി ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിഷയങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ പാര്‍ട്ടിയേയും ചില നേതാക്കളേയും മുതലെടുത്തു എന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 12 വനിതകള്‍ ഉള്‍പ്പെടെ 49 പേര്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് പഴയങ്ങാടി ഇകെ നായനാര്‍ നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍, പികെ ശ്രീമതി, ഇപി ജയരാജന്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും.












Click it and Unblock the Notifications