കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ബാധ: എം വി ജയരാജന്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ,

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലുടെ അറിയിച്ചു. കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച എംവി ജയരാജന് പ്രമേഹവും രക്തസമർദ്ദവും ഉള്ളതിനാലാണ് രോഗ തീവ്രത വർധിച്ച തെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

'പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്', കോന്നി എംഎൽഎയുടെ കുറിപ്പ് വൈറൽ'പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്', കോന്നി എംഎൽഎയുടെ കുറിപ്പ് വൈറൽ

രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിർദ്ദേശപ്രകാരം കോഴിക്കോടു നിന്നുള്ള ക്രിറ്റിക്കൽ കെയർ വിദഗ്ദ്ധരായ ഡോ. എ എസ് അനുപ് കുമാർ, ഡോ. പി ജി രാജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച രാവിലെ അദ്ദേഹത്തെ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും കൊവിഡ് ന്യുമോണിയമായതിനാൽ ഗുരുതര സ്ഥിതി കണക്കാക്കി തന്നെ ചികിത്സ തുടരണമെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് ചെയ്തു. കണ്ണുർ ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ഇപ്പോൾ നൽകിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കൽസംഘം നിർദ്ദേശം നൽകി.

 13-mv-jayarajan1

 കർ‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി; കൊവിഡ് വാക്സീനായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനം കർ‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി; കൊവിഡ് വാക്സീനായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അഭിനന്ദനം

തിങ്കളാഴ്ച്ച വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവരുടെ നേതൃത്വത്തി ലുള്ള മെഡിക്കൽ സംഘവും ജയരാജനെ പരിശോധിച്ചു.
ആരോഗ്യമന്ത്രി കെ കെ ശൈലജ ആശുപത്രിയിൽ നേരിട്ടെത്തി ഞായറാഴ്ച്ച രാത്രി 11.30 മണിയോടെ വിളിച്ചുചേർത്ത പ്രത്യേക മെഡിക്കൽ ബോർഡ് യോഗം സ്ഥിതി വിലയിരുത്തുകയും ചെയ്തു.

Recommended Video

cmsvideo
കണ്ണൂർ: കോവിഡ്; സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം

പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടർമാരും അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘമാണ് പരിയാരത്ത് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മന്ത്രി ഇ പിജയരാജൻ എം.എൽ എ മാരായ ജയിംസ് മാത്യു ടി.വി രാജേഷ്, നേതാക്കളായ പി ജയരാജൻ, പി.കെ.ശ്രീമതി തുടങ്ങിയ നേതാക്കൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും ജയരാജന്റെ ആരോഗ്യസ്ഥിതിയിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

English summary
MV Jayarajan's health condition deteriorates after coronavirus infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X