എംവി ജയരാജന് മുഖം വികൃതമായതിന്റെ വിഭ്രാന്തി: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: നിലവാരമില്ലാത്ത ജല്‍പനങ്ങള്‍ ഭൂഷണമായി കൊണ്ടു നടക്കുന്ന എംവി ജയരാജന്റെ മാനസികനില പരിശോധിക്കേണ്ട സമയമായെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ എംവി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്വന്തം മുഖം വികൃതമായതിന്റെ വിഭ്രാന്തിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.
കൊട്ടേഷന്‍ ഇടപാടുകളിലും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പൊതു ജനങ്ങളുടെ മുമ്പില്‍ നാണംകെട്ട ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സംസാരിക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ മാന്യത പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഉത്സവപറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണ് ജയരാജന്‍. സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരുടെ കള്ളം മറച്ചു വെക്കാന്‍ മറ്റുള്ളവരെ കള്ളന്മാരെന്ന് വിളിച്ചു കൂവി ശ്രദ്ധ തിരിക്കാനുള്ള ശ്രമം വിലപ്പോവില്ല.

സിപിഎമ്മിന്റെയും അവരുടെ വിദ്യാര്‍ത്ഥി, യുവജനസംഘടനകളുടേയും നേതാക്കള്‍ നടത്തുന്ന അധോലോകപ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം ഇന്ന് ചര്‍ച്ച ചെയ്യുകയാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയയുമായും, സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ സംഘങ്ങളുമായും കള്ളത്തോക്കിടപാടുമായുമൊക്കെ ബന്ധമുള്ള സ്വന്തം പാര്‍ട്ടിക്കാരുടെ നിലവാരത്തില്‍ മറ്റു പാര്‍ട്ടിയുടെ നേതാക്കളെ അളക്കാന്‍ ജയരാജന്‍ ഒരുമ്പെടരുത്.
ആഭാസ പ്രസ്താവനകള്‍ക്ക് കൈയ്യടിക്കാന്‍ സൈബറിടങ്ങളിലെ ക്വട്ടേഷന്‍കാരല്ലാതെ മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരാളും ഇത്തരം ശുംഭത്വം കേള്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് ജയരാജന്‍ തിരിച്ചറിയണം. കെ സുധാകരനെ കായികമായി വരെ ഇല്ലാതാക്കാന്‍ നോക്കി പരാജയപ്പെട്ടവരാണ് പൂര്‍ണചന്ദ്രനെ നോക്കി കുരക്കുന്ന ശ്വാനന്മാരെ പോലെ ഓരിയിടുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു.












Click it and Unblock the Notifications