നായനാര്‍ സ്മൃതി; നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിക്കുമെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: ജനനായകനും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയുമായിരുന്ന ഇകെ നായനാരുടെ ഇരുപതാം ചരമ വാര്‍ഷിക ദിനം മെയ് 19 ന് ജില്ലയില്‍ വിപുലമായി ആചരിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. 2004 ലാണ് നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞത്. മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനും പ്രക്ഷോഭകാരിയുമായിരുന്നു നായനാര്‍.
ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്-കര്‍ഷക പോരാട്ടങ്ങളുടെ നായകനുമായിരുന്നു. ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും മുന്‍നിര പോരാളിയായിരുന്നു. ഒളിവിലും പുറത്തും ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം. ഇത്തവണ നായനാര്‍ ദിനം ആചരിക്കുന്നത് സവിശേഷ സാഹചര്യത്തിലാണ്.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന മേദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിലാണ് രാജ്യം. ലോകസഭ തെരഞ്ഞെടുപ്പ് നാലുഘട്ടം പിന്നിട്ട് അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 400 സീറ്റ് നേടുമെന്ന അവകാശപ്പെട്ട ബിജെപിക്ക് 200 സീറ്റ് പോലും തികയ്ക്കാനാവില്ലെന്നെ് ബോധ്യപ്പെട്ടിരിക്കയാണ്. കേന്ദ്രമന്ത്രിയുടെ പങ്കാളി ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞു. ന്യൂനപക്ഷ വേട്ട ഉള്‍പ്പെടെ രാജ്യം ഫാസിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ അതിനെതിരെ ജനം പ്രതിരോധം തീര്‍ക്കുന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്.
കോടതിയില്‍ നിന്ന് മോദി സര്‍ക്കാര്‍ നിരന്തരം തിരിച്ചടി നേരിടുകയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കാന്‍ 1997 ല്‍ സുപ്രിംകോടതി കൊണ്ടുവന്ന വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയ ഇഡിക്ക് കോടതി താക്കീത് നല്‍കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമാക്കി ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ മാറ്റിയതിനുള്ള തിരിച്ചടിയാണ് കോടതിയില്‍ നിന്ന് ലഭിച്ചത്.
കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടമായി. എതിര്‍ ശബദ്ങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്. കെജരിവാളിന് ജാമ്യം അനുവദിച്ചതും കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയ്ക്കുള്ള തിരിച്ചടിയാണ്. നായനാര്‍ ദിനാചരണത്തിന്റെ ഭാഗമായി 18,19 തീയതികളില്‍ സിപിഎം നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം നടത്തും.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. 19 ന് രാവിലെ എട്ടിനാണ് പയ്യാമ്പലത്തെ നായനാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, ഇപി ജയരാജന്‍, കെകെ ശൈലജ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. അതിന് ശേഷം ബര്‍ണശേരി നായനാര്‍ അക്കാദമിയയില്‍ അനുസ്മരണ പരിപാടി നടക്കും.
നായനാര്‍ മ്യൂസിയം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. മ്യൂസിയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് കാണാനാവും. നിര്‍മിതബുദ്ധി ഉപയോഗിച്ച് ഇവിടെ തയ്യാറാക്കിയ നായനാരുമായി സന്ദര്‍ശകര്‍ക്ക് സംസാരിക്കാം. ജനപ്രീയ പരിപാടിയായ നായനാരോട് ചോദിക്കാം ഫോണ്‍ ഇന്‍ പരിപാടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാര്‍ടിയുടെ ആദ്യകാല നേതാക്കളായ പി കൃഷ്ണപിള്ള, ഇഎംഎസ്, എന്‍ സി ശേഖര്‍, എകെജി, നായനാര്‍ എന്നിവരുടെ സിലിക്കോണില്‍ നിര്‍മിച്ച ജീവന്‍ തുടിക്കുന്ന പ്രതിമ, പഴകാല പോരാട്ടങ്ങളുടെ ഏഴ് മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം, നായനാര്‍ ഉപയോഗിച്ച പേന, കണ്ണട തുടങ്ങിയവയുടെ പ്രദര്‍ശനം, രക്തസാക്ഷികളുടെ ഫോട്ടോയും പേരും വര്‍ഷവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി ഭിത്തി, സാര്‍വദേശിയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്ടി ചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ് മ്യൂസിയത്തിലെ കാഴ്ചകള്‍.
രണ്ടാംഘട്ടത്തില്‍ ഇവിടെ കൂടുതല്‍ കാഴ്ചകളൊരുക്കും.19 ന് വൈകിട്ട് അഞ്ചിന് കല്യാശേരിയില്‍ നടക്കുന്ന അനുസ്മരണ പൊതുയോഗം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്നും എംവി ജയരാജന്‍ അറിയിച്ചു.












Click it and Unblock the Notifications