Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ബിജെപി വോട്ടുവര്‍ധനവ് പരിശോധിക്കുമെന്ന് എംവി ജയരാജന്‍

തലശേരി: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ബിജെപി വളരുന്നത് ആഴത്തില്‍ പരിശോധിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിലെ ബൂത്തിലടക്കം ഇരട്ടി വോട്ടു നേടിയാണ് ബിജെപി സാന്നിധ്യമറിയിച്ചത്. ധര്‍മടത്ത് ഇരട്ടിയിലേറെ വോട്ടുകളാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ താമര ചിഹ്നത്തില്‍ വീണത്.

2019-ല്‍ 8538-വോട്ടുകളാണ് ഇവിടെ ബിജെപിക്കുണ്ടായിരുന്നത്. ഇതു 16711 വോട്ടുകളായി ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പില്‍ 8659-വോട്ടാണ് നേരത്തെ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അതു 16,706 വോട്ടുകളാക്കി അതു ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരില്‍ കഴിഞ്ഞ തവണ 11612-വോട്ടുകളാണ് എന്‍ഡി.എ സ്ഥാനാര്‍ത്ഥി നേടിയത്.

2024 LOKSABHA ELECTION

എന്നാല്‍ ഇക്കുറി 19159 വോട്ടുകളാണ് ഭൂരിപക്ഷം. അഴീക്കോട് മണ്ഡലത്തിലും ബിജെപി വോട്ടു ഷെയര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രമായ ഇരിക്കൂറിലും മിന്നും പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ 7289-വോട്ടു നേടിയ ഇരിക്കൂറില്‍ ഇത്തവണ 13,562-വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഇതിനിടെ തോല്‍വിയെ കുറിച്ചു പഠിക്കാന്‍ പാര്‍ട്ടി കുടുംബവീടുകള്‍ സന്ദര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം കീഴ്ഘടകങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വിശകലന കണ്‍വെന്‍ഷനുകള്‍ക്കു ശേഷമാണ് സന്ദര്‍ശനം നടത്തുക. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നതെന്ന് എംവി ജയരാജന്‍ പ്രതികരിച്ചു. യുഡിഎഫിന് 2019-ല്‍ കിട്ടിയ വോട്ടുകള്‍ ഇത്തവണ കിട്ടിയിട്ടില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളിലും കുറവുണ്ടായിട്ടുണ്ട്.

എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അതു ആഴത്തില്‍ പരിശോധിക്കുമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. യുഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടായെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്തെല്ലാം ഘടകങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ അറിയാന്‍ കഴിയുകയുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+