കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യശാലകൾ തുറന്നത് കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് വഴിവെക്കും: അബ്ദുറഹിമാൻ കല്ലായി

മൂന്നാം തരംഗത്തിന്റെ പൂർണ ഉത്തരവാദി സർക്കാരായിരിക്കുമെന്ന് അബ്ദുറഹിമാൻ

Google Oneindia Malayalam News

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിലെ കൊടുമുടിയിൽ നിന്ന് സംസ്ഥാന പതിയെ താഴേക്കിറങ്ങുകയാണ്. ദിവസങ്ങളോളം നീണ്ട സമ്പൂർണ അടച്ചുപൂട്ടലിലൂടെയാണ് രോഗനിയന്ത്രണം സാധ്യമായത്. ഇതിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ സർക്കാർ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഇളവുകൾ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി.

covid 19

കരുതലോടെ ഒരു മാസത്തെ ലോക്ക്ഡൗണിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതിന് ശേഷം എല്ലാം മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സാമ്പത്തിക ലക്ഷ്യം മാത്രം മുൻനിർത്തി മദ്യശാലകൾ തുറക്കുന്നത് വഴിവെക്കും. അങ്ങനെ സംഭവിച്ചാൽ മൂന്നാം തരംഗത്തിന്റെ പൂർണ ഉത്തരവാദി സർക്കാരായിരിക്കുമെന്ന് അബ്ദുറഹിമാൻ പറഞ്ഞു. ആരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

അതേസമയം ജില്ലയില്‍ തിങ്കളാഴ്ച 434 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 416 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും എട്ട് ആരോഗപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.96 ശതമാനമാണ്.

ഇതോടെ കണ്ണൂർ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 155285 ആയി. ഇവരില്‍ പേര്‍ 452 തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 151351 ആയി. 790 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2162 പേര്‍ ചികിത്സയിലാണ്.

സാരിയില്‍ കല്യാണപ്പെണ്ണിനെ പോലെ തിളങ്ങി ശ്രീദേവി വിജയകുമാര്‍, അടിപൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

English summary
MV Jayarajan says BJP and congress is like bhai bhai after sudhakaran become KPCC President
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X