കെ സുധാകരന്റേത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ സൂത്രവിദ്യ; വിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതല്‍ മൂര്‍ച്ച കൂട്ടിയ ആരോപണങ്ങള്‍ക്ക് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പെരളശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എഴുപത്തിയെട്ടാം ബൂത്തില്‍ വോട്ടു ചെയ്തതിനു ശേഷമാണ് എം.വി ജയരാജന് യു.ഡി. എഫിനെതിരെ ആഞ്ഞടിച്ചത്.
കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്ന് എംവി ജയരാജന് പറഞ്ഞു. അപവാദപ്രചരണവും വ്യക്തിഹത്യയുമാണ് യു. ഡി. എഫിന് കൈമുതല്‍. വികസനമോ രാഷ്ട്രീയമോ അവര്‍ക്ക് പറയാനില്ല. ഏറ്റവും ഒടുവില്‍ തട്ടിക്കൂട്ടിയ നുണക്കഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്വയം തന്നെ ബി.ജെ.പിയിലേക്ക് പോകുമെന്നു പറഞ്ഞ ഒരാളാണ് മറ്റൊ്രാള്ക്കെതിരെ അപവാദ കഥ പറയുന്നത്. ഉത്സവ പറമ്പിലെ പോക്കടിക്കാരന്റെ സ്വഭാവം കെ.പി.സി.സി അധ്യക്ഷന്‍ പലതവണ കാണിച്ചിട്ടുണ്ട്. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന നഗ്നസത്യം മറച്ചുവയ്ക്കാനാണ് ഇല്ലാക്കഥകള്‍ തട്ടിക്കൂട്ടി പറയുന്നതെന്നും എം.വി ജയരാജന് പറഞ്ഞു.
എം.പി ഫണ്ടുചെലവഴിക്കാത്ത വികസനവിരുദ്ധനായ ഒരാളാണ് എല്‍.ഡി. എഫിനെതിരെ മത്സരിക്കുന്നത്. സുധാകരന് വികസന വിരുദ്ധനാണെന്ന് അദ്ദേഹത്തെ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പി. എ തന്നെ പറഞ്ഞിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കെ.സുധാകരന്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് അടുത്ത ദിവസം പോലും ഒരു പ്രമുഖ മാധ്യമത്തിനോട് അദ്ദേഹം അതു ആവര്‍ത്തിച്ചു. ബിജെപി ഉന്നതനേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സുധാകരന് തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.വി ജയരാജന് ചൂണ്ടിക്കാണിച്ചു.
ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുളള തെരഞ്ഞെടുപ്പാണിത്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസിന്റെ ചെയ്തികളിലൂടെ കാണിക്കുന്നത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. സൂറത്തില്‍ നടന്നത് കോണ്‍ഗ്രസ്, ബി.ജെ.പി ഒത്തുകളിയാണ്. അവിടെ നോമിനേഷന് പോലും നേരാംവണ്ണം പൂരിപ്പിക്കാത്ത ആ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിയാം.
ഹിമന്ത ബിശ്വശര്‍മ്മ കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്‍ഡിഎയിലേക്ക് പോകാന്‍ പാര്‍ട്ടിയുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എം.പി ഫണ്ടായി ലഭിച്ചതിന്റെ അഞ്ചു ശതമാനം പോലും ഇവിടെ എം.പിക്ക് ചെലവഴിക്കാന്‍ കഴിയാത്തത് വികസനത്തോടുളള കാഴ്ചപാടാണ് തെളിയിക്കുന്നതെന്ന് എംവി ജയരാജന് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഒരു പച്ച നുണയും തട്ടിവിട്ടു. തന്റെ ബി.ജെ.പി പ്രവേശനത്തിന് ബലമുണ്ടാക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചത്. അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രമാണെന്നും എംവി ജയരാജന് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications