ഫണ്ട് തട്ടിപ്പ് വിവാദം പച്ചക്കള്ളമെന്ന് എംവി ജയരാജന്‍: കുഞ്ഞികൃഷ്ണന്‍ നടപടിക്ക് വിധേയനായിട്ടില്ല
കണ്ണുര്‍: പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ കുറ്റാരോപിതരെ സംരക്ഷിച്ചു കൊണ്ട് സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. പയ്യന്നൂരില്‍ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പയ്യന്നുര്‍ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ എം.വി ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.
പയ്യന്നൂരില്‍ പാര്‍ട്ടിയുടെ ഒരു നയാ പൈസയും നഷ്ടപ്പെട്ടിട്ടില്ല. പയ്യന്നൂരില്‍ ഫണ്ട് നേരത്തെ കൈകാര്യം ചെയ്തത് ഏരിയാ കമ്മിറ്റിയാണ്. പയ്യന്നൂരില്‍ മധുസൂദന നല്ല ഒരാളും തട്ടിപ്പ് നടത്തിയിട്ടില്ല. ആദ്യം മുതലെ പാര്‍ട്ടി ഏരിയ കമ്മിറ്റിയാണ് പണം കൈക്കാര്യം ചെയ്തത്. ആദ്യം മാധ്യമങ്ങള്‍ പറഞ്ഞത് ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് പറയുന്നു പിന്നെ 62 ലക്ഷം പറഞ്ഞു പിന്നെ 51 ലക്ഷം പിന്നെ42 ലക്ഷം തട്ടിയെന്ന് പറഞ്ഞു ഇപ്പോള്‍ ഏഴു ലക്ഷമാണെന്ന് പറയുന്നു.

42 ലക്ഷം പിന്‍വലിച്ചെന്നത് പച്ചക്കളളമാണ് വി.കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ല. നിങ്ങള്‍ വാദിക്കുന്നത് കുഞ്ഞികൃഷ്ണന്റെ വക്കാലത്താണോ അല്ലെങ്കില്‍ അദ്ദേഹത്തെ നശിപ്പിക്കാനാണോയെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. കുഞ്ഞി
കൃഷ്ണന്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ ഒരാളല്ല അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഓരോരുത്തര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
പാര്‍ട്ടിക്കകത്തെ ചര്‍ച്ച മാത്രമേ അദ്ദേഹവുമായി നടത്തിയിട്ടുള്ളു ബാഹ്യമായ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കുഞ്ഞികൃഷ്ണനെ മാറ്റിയത് അവിടെ നേതൃത്വത്തിലെ ഒരാള്‍ വരണമെന്നുള്ളതു കൊണ്ടാണ് പല ജില്ലകളിലും ഇതിനു സമാനമായി ചെയ്തിട്ടുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വിവാദം അടഞ്ഞ അധ്യായമാണെന്നും ജയരാജന്‍ ചുണ്ടിക്കാട്ടി.മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വധ ശ്രമം നടത്തിയ കേസിലെ പ്രതി ഫര്‍സാന്‍ മജീദ് 19 കേസുകളില്‍ പ്രതിയാണെന്നും അയാളുടെ ആരോപണങ്ങള്‍ക്ക് പഴയ ചാക്കിന്റെ വിലയാണെന്നും ജയരാജന്‍ പറഞ്ഞു.
മട്ടന്നുര്‍ കാശി മുക്കില്‍ ബോംബ് സ്‌ഫോടനത്തില്‍ ആസാം സ്വദേശികള്‍ കൊല്ലപ്പെട്ടത് ഗൗരവകരമായ കാര്യമാണ് ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ കേന്ദ്രമാണിത് ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിന് ശേഷം ഇരു വര്‍ഗീയ ശക്തികളും ആയുധങ്ങള്‍ സംഭരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.സ്വപ്‌നാസുരേഷിനെ ഉപയോഗിച്ചു ഭരണം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനേതാവിനെിരെ ആരോപണമുന്നയിച്ചത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് തെളിയിക്കുന്നതെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications