കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ബിജെപിയുഡിഎഫിന് വോട്ടു മറിച്ചുനൽകി: ഗുരുതര ആരോപണവുമായി എംവി ജയരാജൻ

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂർ ജില്ലയിൽ വോട്ടു മറിക്കൽ ആരോപണവും ബിജെപി-എസ്ഡിപിഐ ബന്ധവും കോൺഗ്രസും സിപിഎമ്മും ചർച്ചയാക്കുന്നു. കഴിഞ്ഞ ദിവസം എസ്ഡിപിഐ-ബിജെപി പാർട്ടികളുമായി സിപിഎം തെരഞ്ഞെടുപ്പ് രഹസ്യധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തു വന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് കണക്കുകൾ സഹിതമുള്ള തെളിവുകളുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും ഇപ്പോൾ മുൻപോട്ടു വന്നിട്ടുള്ളത്. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജയരാജൻ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്.

ബിജെപിയ്ക്ക് വോട്ട് കൂടി, പക്ഷേ വോട്ട് വിഹിതം കുറഞ്ഞു! അപ്പോള്‍ നേട്ടമോ കോട്ടമോ? ബിജെപിയ്ക്ക് വോട്ട് കൂടി, പക്ഷേ വോട്ട് വിഹിതം കുറഞ്ഞു! അപ്പോള്‍ നേട്ടമോ കോട്ടമോ?

കണ്ണൂരിൽ ബി ജെ പി-യുഡിഎഫ് വോട്ട് കച്ചവടത്തിന്റെ തെളിവായി ശബ്ദരേഖയുണ്ടെന്ന് എംവി ജയരാജൻ പറഞ്ഞു. തലശ്ശേരിയിലെ ലീഗ് -ബിജെപി പ്രാദേശിക നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ജയരാജൻ പുറത്ത് വിട്ടത്. ബിജെപിയെ വളർത്തുന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്നതെന്ന് ഇതിലുടെ വ്യക്തമായതായും എം വി ജയരാജൻ പറഞ്ഞു.

mvjayarajan1-

കണ്ണൂർ ജില്ലയിൽ പലയിടത്തും യുഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് വ്യക്തമാകുന്നതാണ് അന്തിമ വോട്ട് കണക്കുകളെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. തലശ്ശേരി നഗരസഭയിലെ ആറ് വാർഡുകളിൽ നഗ്നമായ വോട്ട് കച്ചവടമാണ് നടന്നത്.ഗോപാലപേട്ട വാർഡിൽ 2015 ൽ 190 വോട്ട് ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത്തവണ ലഭിച്ചത് ഒൻപത് വോട്ടുകൾ മാത്രമാണ്.

ഇവിടെ ബി ജെ പി വോട്ട് മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് മറിച്ചു നൽകി എന്ന് സമ്മതിക്കുന്ന ലീഗ്-ബി ജെ പി പ്രാദേശിക നേതാക്കളുടെ ഫോൺ സംഭാഷണമാണ് എം വി ജയരാജൻ പുറത്ത് വിട്ടത്. ബിജെപിയെ വളർത്തുന്ന നിലപാടാണ് മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും സ്വീകരിക്കുന്നത് എന്ന് വ്യക്തമായതായി എം വി ജയരാജൻ പറഞ്ഞു.

ഗോപാലപേട്ട, നങ്ങാറത്ത്, കോമ്മൽ, ബാലത്തിൽ, കോമത്ത്പാറ, ചേറ്റംകുന്ന് വർഡുകളിലാണ് ബി ജെ പി ലീഗ് വെൽഫെയർ പാർട്ടി കോൺഗ്രസ് വോട്ട് കച്ചവടം നടന്നത്. 2015 ൽ കോൺഗ്രസ്സിന് 115 വോട്ട് കിട്ടിയ കോമത്ത് ഇത്തവണ ലഭിച്ചത് 45 വോട്ട്.ഇവിടെ ബി ജെ പി 34 വോട്ടിനു ജയിച്ചു. നങ്ങാറത്ത് വാർഡിൽ 2015 ൽ 250 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ കോൺഗ്രസ്സിന് ലഭിച്ചത് 86 വോട്ടുകൾ മാത്രം.

ചേറ്റംകുന്നിലെ യുഡിഎഫ് വോട്ട് 363 ൽ നിന്നും 286 ആയി കുറഞ്ഞു. ബാലത്തിൽ വാർഡിൽ ബിജെപി വോട്ട് യു ഡി എഫിന് മറിച്ചു.2015 ൽ കിട്ടിയ 184 വോട്ട് ഇത്തവണ 86 ആയി. വോട്ട് കച്ചവടം നടന്നെങ്കിലും ജനങ്ങൾ എൽ ഡി എഫിന് ചരിത്ര വിജയമാണ് സമ്മാനിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പൊലീസ് പിടിയില്‍കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പൊലീസ് പിടിയില്‍

കോഴിക്കോട് ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ, സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി!!കോഴിക്കോട് ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ, സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി!!

English summary
MV Jayarajan sets new allegation against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X