കണ്ണൂരില്‍ എം.വി ജയരാജന്‍ തെരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചു: സുധാകരനെതിരെ വിമര്‍ശനം
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായ കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കെ സുധാകരനെതിരെ കടുത്ത വിമര്‍ശനങ്ങളുമായാണ് എംവി ജയരാജന്‍ പ്രചരണമാരംഭിച്ചത്.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് മാത്രം നല്‍കിയ എംപിയാണ് കെ സുധാകരനെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ ആരോപിച്ചു. കണ്ണൂര്‍ തെക്കിബസാറില്‍ എല്‍ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്മുന്‍പ് എംപിയായിരുന്ന പികെ ശ്രീമതി ടീച്ചര്‍ എം.പി ഫണ്ടു നൂറുശതമാനം മണ്ഡലത്തില്‍ ചെലവഴിച്ചപ്പോള്‍ വെറും 28ശതമാനം മാത്രം ഫണ്ടാണ് സുധാകരന്‍ ചെലവഴിച്ചത്.

പാര്‍ലമെന്റില്‍ പി.കെ ശ്രീമതിക്ക് എണ്‍പതു ശതമാനം ഹാജരുണ്ടായപ്പോള്‍ കെ.സുധാകരന് അതു അന്‍പതില്‍ താഴെയാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ഇൗക്കാര്യങ്ങള്‍ സുധാകരന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും എം.വി ജയരാജന്‍ പറഞ്ഞു. 2019-ലുളള രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല. അതിനു ശേഷം നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കി. തദ്ദേശവാര്‍ഡുകളില്‍ യുഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞു. അഴീക്കോട് നിയോജകമണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുക്കുകയും കണ്ണൂര്‍ സീറ്റ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
എപ്പോള്‍ വേണമെങ്കിലും താന്‍ ബിജെപിയിലേക്ക് പോകാമെന്നു പറഞ്ഞയാളാണ് കെ.സുധാകരന്‍. ഓരോദിവസവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കള്‍ പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇൗയൊരു സാഹചര്യത്തില്‍ രാജ്യത്ത് ബി.ജെ.പിയെന്ന വിപത്തിനെ നേരിടാന്‍ എല്‍.ഡി. എഫിന് മാത്രമേ കഴിയുകയുളളൂവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ കാല്‍ടെക്‌സിലെ എ.കെ.ജി പ്രതിമയ്ക്കു പുഷ്പഹാരമര്‍പ്പിച്ചു കൊണ്ടായിരുന്നു എം.വി ജയരാജന്റെ പ്രചരണപരിപാടികളുടെ തുടക്കം. എല്‍. ഡി. എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെയും ആനയിച്ചു കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്തി.തുടര്‍ന്ന് തെക്കിബസാറില്‍ നടന്ന സമാപന സമ്മേളനത്തില്‍ എം.വി ജയരാജന്‍ മറുപടി പ്രസംഗം നടത്തി. എല്‍.ഡി. എഫ് നേതാക്കളായ എം. പ്രകാശന്‍, എം. പി മുരളി, എം.സുരേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന വടകരയില്‍ കെ.കെ ശൈലജ ടീച്ചറും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രചാരണമാരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications