കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോവിഡ് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു .

jayarajan

പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണെന്ന് എംവി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ , ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും അദ്ദേഹം നന്ദി അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു . പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച് ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്.

നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എന്റെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ നേതൃത്വം കൊടുത്ത കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ,ആരോഗ്യ വകുപ്പ് മന്ത്രി സ: കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ , നേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും , മന്ത്രിമാരടക്കമുള്ള സിപിഐഎം - എല്‍ ഡി എഫ് നേതാക്കള്‍ക്കും , പ്രവര്‍ത്തകര്‍ക്കും , മറ്റു പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും കലക്ടരടക്മുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അഭ്യുദകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു.

Recommended Video

cmsvideo
കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

English summary
MV Jayarajan thanks the doctors and health workers who brought him back to life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X