വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ വീട്ടിലെത്തി വോട്ടു തേടി എംവി ജയരാജന്‍
തളിപ്പറമ്പ്: ഇടതു കോട്ടയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ എംവി ജയരാജന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയരാജന്റെ പൊതു പര്യടനത്തിന്റെ തുടക്കം തന്നെ ആവേശകരമായി. വെന്തുരുകുന്ന ചൂടിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ കൈകുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി അമ്മമാരും പ്രായമേറിയവരും സ്വീകരണ കേന്ദ്രത്തിലെത്തുകയാണ്.
ഇലക്ട്രറല്‍ ബോണ്ടും നൂറുകോടിക്ക് എം പിയെ വിലക്ക് വാങ്ങുന്ന ബിജെപി രാഷ്ട്രീയവും തുറന്ന് കാട്ടി സ്ഥാനാര്‍ത്ഥിയുടെ ലഘു പ്രസംഗം, ഒപ്പം കേരളത്തിലെ ഇടതു സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും തുറന്നുകാട്ടുന്നു.

സ്ഥാനാര്‍ത്ഥിയെയും വഹിച്ചുള്ള വാഹനത്തിന്റെ മുന്നിലായി അനൗണ്‍സ്‌മെന്റ് വാഹനം എത്തുമ്പോഴേക്കും സ്വീകരണത്തിനെത്തിയവര്‍ക്ക് പുറമെ പല ഭാഗത്ത് നിന്നും ആളുകളൊത്തു കൂടുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം തളിപ്പറമ്പ് മണ്ഡലത്തില്‍ നടന്ന നിരവധിയായ പൊതുപരിപാടികളില്‍ ഒരെണ്ണത്തിന് പോലും തലകാണിക്കാത്ത കണ്ണൂര്‍ എംപിയുടെ വികസന വിരുദ്ധ നിലപാടുകള്‍ ഓരോന്നായി എണ്ണിപറഞ്ഞാണ് പ്രസംഗം.
ബലൂണുകളേന്തി കുട്ടികളും മുത്തുക്കുടകളുമായി യുവതികളും ബാന്റുവാദ്യങ്ങളും ചെണ്ടവാദ്യ സംഘങ്ങളുമായി സ്ത്രീകളും ബൈക്ക് റാലിയുമായി യുവാക്കളും സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചെത്തിയവരും സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശമായി സ്ഥാനാര്‍ഥിയെ വരവേറ്റു. വടക്കാഞ്ചേരി വെളുത്തൂല്‍കാവ് ജങ്ഷനില്‍നടന്ന ആദ്യ സ്വീകരണം സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ വി ഗോപിനാഥ് അധ്യക്ഷനായി.
എംഎം രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി എന്‍ ചന്ദ്രന്‍, പ്രസിഡന്റ് സിപി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിവയല്‍, കരിമ്പം പാറക്കണ്ടത്തില്‍, ചവനപ്പുഴ നോര്‍ത്ത്, പൂമംഗലം പാച്ചേനി സ്മാരക വായനശാലക്ക് സമീപം, മഴൂര്‍, പടപ്പേങ്ങാട് ടൗണ്‍, ചാണോക്കുണ്ടില്‍ , കട്ടയാല്‍, തലവില്‍ രാമപുരം, കാഞ്ഞിരങ്ങാട്, വെള്ളാവ്, പാച്ചേനി മേനച്ചൂരില്‍, പരിയാരം, സി പൊയിലില്‍ കുപ്പം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. കീഴാറ്റൂരില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന വയല്‍ക്കിളി സമരനേതാവായിരുന്ന സുരേഷ് കീഴാറ്റൂരിനെ വീട്ടില്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു.
തൃച്ചംബരത്ത് നല്‍കിയ സ്വീകരണത്തില്‍ രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ അച്ഛന്‍ രാജേന്ദ്രന്‍, അമ്മ പുഷ്‌കല, സഹോദരന്‍ അദ്വൈത് എന്നിവര്‍ പങ്കെടുത്തു. കോടല്ലൂര്‍ ഉദയ, കൂവോട്, മോറാഴ ചേരയ, സി എച്ച് നഗറര്‍, പുന്നക്കുളങ്ങര വായനശാല, അയ്യങ്കോല്‍, ഇരുമ്പ് കല്ലിന്‍ എന്നിവിടങ്ങളിലും സ്വീകരണമേറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ കെകെ ജയപ്രകാശ്, വേലിക്കാത്ത് രാഘവന്‍, ടി എസ് ജയിംസ്, പി കെ മുജീബ് റഹ്‌മാന്‍, കെ സാജന്‍, പി പി വിനോദ്കുമാര്‍, ജോജി ആനിത്തോട്ടം, വര്‍ഗീസ്, മീത്തല്‍ കരുണാകരന്‍ എന്നിവരും കൂടെയുണ്ടായി. വ്യാഴാഴ്ച അഴീക്കോട് മണ്ഡലത്തിലാണ് പര്യടനം.












Click it and Unblock the Notifications