Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷംസീറിനെ തലശ്ശേരിയില്‍ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായി..? സുരേഷ് ഗോപിയോട് എംവി ജയരാജന്‍

നേരത്തെ തൃശൂരോ കണ്ണൂരോ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല

കണ്ണൂര്‍: നടനും രാജ്യസഭാ മുന്‍ എം പിയുമായ സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രസംഗത്തില്‍ പരിഹാസവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഞായറാഴ്ച തൃശൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തില്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും വേണമെങ്കില്‍ കണ്ണൂരും മത്സരിക്കാന്‍ താന്‍ തയ്യാറാണ് എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ആണ് എം വി ജയരാജന്‍ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയത്. സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കാന്‍ വരുന്നത് നല്ലതാണ് എന്ന് എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം പോലും നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കും എന്നായിരുന്നു എം വി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എ എന്‍ ഷംസീറിനെ തോല്‍പ്പിക്കും എന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപി എന്നും എം വി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സി പി എം നേതാവ് എം സ്വരാജും സുരേഷ് ഗോപിക്ക് എതിരെ രംഗത്തെത്തിയിരുന്നു.

mv jayarajn

ഏത് ഗോവിന്ദന്‍ വെല്ലുവിളിച്ചാലും തൃശൂര്‍ താനെടുക്കും എന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ പരിഹസിച്ചായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. തൃശൂര്‍ എടുക്കുന്നതില്‍ കുഴപ്പമില്ല എന്നും മൂന്നാമതോ നാലാമതോ ആയി എടുക്കാം എന്നുമായിരുന്നും എം വി ഗോവിന്ദന്‍ പറഞ്ഞത്.

ഏത് മികച്ച നടനേയും ആര്‍ എസ് എസ് കോമാളിയാക്കും എന്നതിന് തെളിവാണ് സുരേഷ് ഗോപി എന്നായിരുന്നു കഴിഞ്ഞ ദിവസം എം സ്വരാജ് ആലപ്പുഴയിലെ പൊതുയോഗത്തില്‍ പറഞ്ഞത്. അതേസമയം തൃശൂരില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

അതേസമയം താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമെ അവകാശമുള്ളൂ എന്നും മറ്റാരും അത് തീരുമാനിക്കേണ്ടതില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. ബി ജെ പി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി വലിയ അടുപ്പത്തില്‍ അല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായാണ് സുരേഷ് ഗോപിക്ക് അടുപ്പം. എന്നാല്‍ ഇതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപിക്ക് മൂന്ന് ലക്ഷത്തോളം വോട്ട് നേടാനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+