കര്‍ഷക തൊഴിലാളിയുടെ ദുരൂഹമരണം: ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി
പേരാവൂര്‍: ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയ കര്‍ഷക തൊഴിലാളിയായ യുവാവിന്റെ മരണത്തിന് ഉത്തരവാദിയെന്നു ഭാര്യയും ബന്ധുക്കളും പരാതി നല്കിയ സി.പി. എം പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കേളകം പൊലിസ് സ്റ്റേഷന് പരിധിയിലെ ഇഅടയ്ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷി(39)ന്റെ ദുരൂഹമരണത്തിലാണ് സി.പി. എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിന് ചോനാട്ടിനെ കേളകം പൊലിസ് അറസ്റ്റു ചെയ്തത്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ നവംബര്‍ 27ന് ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് സന്തോഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വഴി തടസപ്പെടുത്തിയ തര്‍ക്കത്തില്‍ ജോബിന്റെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ സന്തോഷിനെ മര്‍ദ്ദിച്ചതായി ഭാര്യ സുദിനയും ബന്ധുക്കളുംകേളകം പൊലിസില്‍ പരാതി നല്‍കിയിരുന്നു. അക്രമിക്കപ്പെട്ടതിനു ശേഷം ആശുപത്രിയിലേക്ക് പോയ സന്തോഷ് പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ല. തുടര്‍ന്ന് ഭാര്യ ഫോണില്‍ വിളിച്ചപ്പോള്‍ ജോബുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ പോയതാണെന്ന് സന്തോഷ് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസമാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്്.
ഇതോടെയാണ് അടയ്ക്കാത്തോട്ടിലെ പുലിയിളക്കല്‍ സന്തോഷിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും പരസ്യമായി രംഗത്തു വന്നത്. സന്തോഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ടു മുഖ്യമന്ത്രിക്കും ജില്ലാെപാലിസ് മേധാവിക്കുഭാര്യ സുദിനയും ബന്ധുക്കളും പരാതി നല്‍കിയിരുന്നു. മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിന്റെദേഹത്തെ മുറിവുകള്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവാണെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ഇവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബന്ധുവീട്ടില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ സന്തോഷിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേളകത്തും പരിസരത്തും കാടുവെട്ടി ജീവിച്ചുവരികയായിരുന്നു സന്തോഷ്. കാടുവെട്ടല്‍ യന്ത്രം നന്നാക്കി കേളകത്തു നിന്നും അടയ്ക്കാത്തോട്ടിലെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ വരുന്ന വഴി പാറത്തോട്ടില്‍ വെച്ചു ഒരു സംഘമാളുകള്‍ തന്നെ മര്‍ദ്ദിച്ചതായി സന്താഷ് ഭാര്യയോടുപറഞ്ഞിരുന്നു.
റോഡില്‍ വഴിയാത്രക്കാര്‍ക്ക് തടസമായി ഇരുന്നവരോട് മാറാന്‍ സന്തോഷ് ആവശ്യപ്പെട്ടിരുന്നു. മാറാത്തതിനെ തുടര്‍ന്ന് ഇവരുമായി നടത്തിയ വാക്കേറ്റമാണ് മര്‍ദ്ദനകാരണമായി സന്തോഷ് പറഞ്ഞത്.സി.പി. എം ബ്രാഞ്ച് സെക്രട്ടറി ജോബിനടക്കം അഞ്ചംഗ സംഘമാണ് അക്രമിച്ചതെന്നു സന്തോഷ്പറഞ്ഞിരുന്നതായി ഭാര്യ വെളിപ്പെടുത്തിയിരുന്നു. കേളകം പൊലിസില്‍ പരാതിപ്പെട്ടാല്‍ തിക്തഫലം അനുഭവിക്കുമെന്ന് ഇവര്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായി സുദിന പറയുന്നു. അക്രമത്തില്‍ സന്തോഷിന്റെ കണ്ണൂകള്ക്ക് സാരമായി പരുക്കേറ്റിരുന്നു. മറ്റു പരുക്കുകളൊന്നും വീട്ടുകാടുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ശനിയാഴ്ച്ച രാവിലെ ആശുപത്രിയില്‍ കാണിച്ചു മരുന്ന് വാങ്ങാനായി കേളകത്തേക്കു പോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല. ഇതിനിടെയില്‍ പലരും ഒത്തുതീര്‍പ്പിനായി വിളിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.
സംഭവം നടന്നതിന്റെ പിറ്റേ ദിവസം ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിവരെ സന്തോഷ് ഫോണില്‍ സംസാരിച്ചുവെന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. രാത്രിയാേടെ സന്തോഷിനെ കാണാതായതിനെ തുടര്‍ന്നര കേളകം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച്ചയും നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യാതൊരുകാരണവാശാലും ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്നും വെളളിയാഴ്ച്ച മര്‍ദ്ദിച്ച സംഘം തന്നെ ഒത്തുതീര്‍പ്പിനായി പോയ സന്തോഷിനെ ശനിയാഴ്ച്ച വീണ്ടും മര്‍ദ്ദിച്ചു കൊലപ്പെടുത്തി കെട്ടിതൂക്കിയാതാകാമെന്നാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്. ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സന്തോഷിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടത്.