മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹമരണം: കുറ്റാരോപിതനായഭര്‍ത്താവ് ഇപ്പോഴും ഒളിവില്‍
തളിപ്പറമ്പ്: കാസര്‍കോട് പെരിയ സ്വദേശിനിയായ യുവമാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ ഭര്‍ത്താവ് ഇപ്പോഴും ഒളിവില്‍ തന്നെ. ബംഗ്‌ളൂര് പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ തേടി ബംഗ്‌ളൂര് പൊലിസ് സ്വദേശമായ തളിപ്പറമ്പിലെത്തിയിരുന്നുവെങ്കിലും വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. ഇതിനിടെ ശ്രുതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇതു കേസിലെ നിര്‍ണായക തെളിവായി മാറുമെന്നാണ് പൊലിസ് കരുതുന്നത്.
കാസര്‍കോട് പെരിയയിലെ ബന്ധുക്കള്‍ക്കാണ് ജീവനൊടുക്കിയ ശ്രുതി ശബ്ദസന്ദേശമയച്ചത്. ഇതില്‍ ഭര്‍ത്താവും ഐ.ടി ജീവനക്കാരനുമായ അനീഷ് തന്നെ മര്‍ദ്ദിച്ചുവെന്നും ഇതുകൂടാതെ അനീഷിനെതിരെ വ്യക്തിപരമായ ചില ആരോപണങ്ങളും ശ്രുതി ഉന്നയിക്കുന്നുണ്ട്. ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ബംഗ്‌ളൂര് പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും കേസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പിലുള്ള അനീഷിന്റെ വീട്ടിലും തെരച്ചിലിനെത്തിയത്. അന്താരാഷ് ട്ര വാര്‍ത്താമാധ്യമായ റോയിട്ടേഴ്‌സിലെ സബ് എഡിറ്ററായി ബംഗ്‌ളൂരില്‍ ജോലി ചെയ്തുവരികയായിരുന്നു ശ്രുതി.

ബംഗ്‌ളൂരിലെ ഫ്്‌ളാറ്റിലാണ് ഇവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ബംഗ്‌ളൂരിലെ ഐ.ടി ജീവനക്കാരനുമായ അനീഷ് കോറോത്തിന്റെ പീഡനംകാരണമാണ് ശ്രുതി ജീവനൊടുക്കിയതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരണസമയത്ത് അനീഷ് സ്വന്തം വീട്ടിലായിരുന്നു. ശ്രുതിയുടെ മരണവിവരം അറിഞ്ഞതിനു ശേഷം ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. തളിപ്പറമ്പ് പൊലിസിന്റെ സഹായത്തോടെ ബംഗ്‌ളൂര് പൊലിസ് ഇയാളെ ബന്ധുവീടുകളിലടക്കം തെരഞ്ഞുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
കാസര്‍കോട്ടെ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നാരായണന്‍ പേരിയയുടെ മകളാണ് ശ്രുതി. അതികഠിനമായ മര്‍ദ്ദനമുറകള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും ശ്രുതി വിധേയമായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്.രാത്രിഫ്‌ളാറ്റില്‍ വെച്ചു ശ്രുതിയെ മര്‍ദ്ദിക്കുന്നതും ബഹളമുണ്ടാക്കുന്നതും അയല്‍വാസികളടക്കമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications