Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുമ്പാശേരിയിലെ സ്വര്‍ണക്കടത്ത് സംഘം തലശേരിയിലെത്തിയതില്‍ ദുരൂഹത

തലശേരി: കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ സംഘത്തിലൊരാളായ യുവാവിനെ തലശേരിയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. ഇവര്‍ തലശേരിയില്‍ വന്നത് ഇവിടെ നേരത്തെയുണ്ടായിരുന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ംഘങ്ങളുമായി ബന്ധപ്പെടാനാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിക്കുനത്.

ഇവരുടെ സംരക്ഷണയില്‍ സ്വര്‍ണക്കടത്ത് സംഘം തലശേരിയില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന സൂചന പൊലിസ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ തലശേരിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണക്കടത്ത്, കുഴല്‍പണം റാഞ്ചല്‍ സംഘത്തില്‍പ്പെട്ട പലരും വിവിധ കേസുകളില്‍ ജയിലിലാണ്. എന്നാല്‍ ജയിലില്‍നിന്നും ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലിസ് അ ്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഒന്നരക്കിലോ സ്വര്‍ണമടങ്ങിയ ബാഗുമായി കടന്ന തൃശൂര്‍ വെന്നുര്‍ സ്വദേശി അഫ്‌സലിനെയാണ് തലശേരി നഗരത്തിലെ ഹോട്ടലില്‍ വച്ച് പൊലിസ് കണ്ടെത്തിയത്.

kannur

ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ സ്വര്‍ണക്കടത്തുസംഘമാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
നെടുമ്പാശ്ശേരി പൊലീസ് സംഘം തലശേരിയില്‍ സ്വര്‍ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ബാഗ് മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നുപൊലിസ് അന്വേഷിക്കുന്നുണ്ട്.

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്ന അഫ്‌സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ മുറിയില്‍ അഫ്‌സല്‍ ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് പറഞ്ഞു. പിടിക്കപ്പെട്ടവര്‍ ക്രിമിനല്‍ ബന്ധമുള്ളവരാണ്.ചോദ്യങ്ങളോട് ഇവര്‍ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ ഞായറാഴ്ച്ച വൈകുന്നേരത്ത ോടെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോയി. തലശേരി പൊലിസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ യുവാവിനെ പൊലിസ് കണ്ടെത്തിയത്.തലശേരി ടൗണ്‍ പൊലിസിനെ വിവരമറിയിച്ചതിനു ശേഷമാണ് നെടുമ്പാശേരി പൊലിസ് തലശേരിയിലെത്തിയത്. എന്നാല്‍ അഫ്‌സല്‍ താന്‍ തലശേരിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായാണ് തലശേരിയിലെത്തിയതെന്നും താന്‍ സ്വർണക്കടത്തു സംഘമല്ലെന്നും ബംഗ്‌ളൂരിലേക്ക് പോകാനാണ്തലശേരിയിലെത്തിയതെന്നും അഫ്‌സല്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ക്കെതിരെ മാന്‍മിസിങ് മാത്രമാണുള്ളതെന്നു പൊലിസ് പറഞ്ഞു.

വാഗണര്‍,ഇന്നോവ കാറുകളിലാണ് ഇവര്‍ തലശേരിയിലെത്തിയത്. അഫ്‌സല്‍ തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് പൊലിസിനു മൊഴിനല്‍കിയത്. പിടിയിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു പൊലിസ് അറിയിച്ചു. പ്രതികളെ നെടുമ്പാശേരിയില്‍ കൊണ്ടുപോയി കൂടുതല്‍ ചോദ്യങ്ങള്‍ ചെയ്യുമെന്നാണ് സൂചന. അഫ്‌സലും മറ്റുള്ളവരും സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന അഞ്ജാതന്റെ ഫോ ണ്‍കോള്‍ നെടുമ്പാശേരിപൊലിസിന് ലഭിച്ചിരുന്നു. ഇവര്‍ തലശേരിയിലുണ്ടെന്ന വിവരവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+