കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലുവട്ടം അക്രമത്തെ അതിജീവിച്ച ഹരിദാസിന് ഒടുവിൽ അർഹതപ്പെട്ട അംഗീകാരം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷനായി തലശ്ശേരി സ്വദേശി എന്‍. ഹരിദാസിനെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നിര്‍ദ്ദേശം ചെയ്തു. വി മുരളീധര വിഭാഗം അനുകൂലിയാണ് എൻ ഹരിദാസ്. നേരത്തെ പി കെ കൃഷ്ണദാസ് പക്ഷക്കാരനായിരുന്നുവെങ്കിലും പിന്നീട് മുരളിധര വിഭാത്തേക്ക് മാറുകയായിരുന്നു അദ്ദേഹം. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് ബിജെപിക്ക് പുതിയ ജില്ലാ പ്രസിഡന്റായത്.

ദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾദില്ലിയിൽ രൂക്ഷമായി സംഘർഷം, അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ

ബിജെപി ബൂത്ത് പ്രസിഡന്റായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഹരിദാസ് നിലവില്‍ ജില്ലാ സെക്രട്ടറിയാണ്. ബിജെപി ബൂത്ത് പ്രസിഡണ്ട്, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ വൈസ്പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി മെമ്പര്‍ എന്നീ ചുമതലകള്‍ വഹിച്ചു. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടെന്ന നിലയില്‍ സംഘടനയെ കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയുണ്ടായി. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ആര്‍എസ്എസ് ശാഖകളില്‍ സജീവമായ ഹരിദാസ് തലശ്ശേരി തിരുവങ്ങാട് ശാഖ ശിക്ഷക്കായി പ്രവര്‍ത്തിക്കുകയുണ്ടായി.

haridas

2005-10 വരെ തലശ്ശേരി നഗരസഭ കൗണ്‍സിലറായിരുന്നു. തലശ്ശേരി നഗരസഭയിലെ 13ാം വാര്‍ഡായ കുഞ്ഞാംപറമ്പില്‍ നിന്നായിരുന്നു നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന് ശേഷം സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഹരിദാസിന്റെ വീടിന് നേരെ നാല് തവണ സിപിഎം അക്രമം നടത്തുകയുണ്ടായി. ഒരു തവണ അപായപ്പെടുത്താനും നീക്കമുണ്ടായി. പാനൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മലയാളം അധ്യാപിക വന്ദനയാണ് ഭാര്യ. മാഹി ചെമ്പ്ര കേന്ദ്രീയ വിദ്യാലയം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശിഖ ഏക മകളാണ്. തലശ്ശേരി തിരുവങ്ങാട് നളോന്ദയില്‍ ഹൗസിലാണ് താമസം.

English summary
N Haridas is the new BJP president of Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X