Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുവില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ബേബി ഓടം പള്ളിയെ പ്രസിഡന്റാക്കുന്നതിനെതിരെ നേതാക്കള്‍

കണ്ണൂര്‍: നടുവില്‍ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടു പുറത്തുപോയി സി.പി.എമ്മിനോടൊപ്പം നിന്ന് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റായ ബേബി ഓടം പള്ളിയെ വീണ്ടും കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടുവില്‍-ആലക്കോട് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച്ച നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബേബി ഓടം പള്ളിയെ കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്ന് മണ്ഡലം ഭാരവാഹികളും രണ്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചു.

1

ബേബി ഓടം പള്ളിയെയും പാര്‍ട്ടി വിട്ട രണ്ടു പഞ്ചായത്ത് അംഗങ്ങളെയും തിരിച്ചെടുത്തത് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് അറിഞ്ഞത്. പാര്‍ട്ടി ബ്‌ളോക്ക് പ്രസിഡന്റോ മണ്ഡലം ഭാരവാഹികളോ അറിയാതെയാണ് ബേബി ഓടം പള്ളിയെ തിരിച്ചെടുത്തത്. കോണ്‍ഗ്രസില്‍ താഴെ തട്ടിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും സി.യു.സിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഡിസിസി പ്രസിഡന്റും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കോര്‍പറേറ്റ് കമ്പിനിയെ പോലെയായിരിക്കുന്നു പാര്‍ട്ടിയെന്നും നേതാക്കള്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനോട് നേരിട്ടു തന്നെ ഈ കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ ബേബി ഓടം പള്ളിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ പ്രത്യേക സൃഷ്ടിയാണെന്നുമാണ് സുധാകരന്‍ പറഞ്ഞു നടുവില്‍ പഞ്ചായത്തുകാരനായ കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഇരിക്കൂര്‍ എം.എല്‍ എ സജീവ് ജോസഫ് എന്നിവരൊക്കെ പാര്‍ട്ടിക്ക് ദോഷകരമായ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ ഞങ്ങള്‍ പറയുന്നത് ശരിയാണെങ്കിലും അവര്‍ക്കൊന്നും ഇടപെടാന്‍ കഴിയുന്നില്ല കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടിയായി മാറുന്നത് ഒരാള്‍ മാത്രം പറയുന്ന കാര്യം മാത്രം നടപ്പിലാക്കാനാണോയെന്നും നേതാക്കള്‍ ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്നും വിട്ട സമയത്ത് എം.വി ജയരാജനെത്തിയാണ് ബേബി ഓടം പള്ളിക്കും മറ്റു പാര്‍ട്ടി വിട്ട രണ്ടു പേര്‍ക്കും സ്വീകരണം നല്‍കിയത്. തന്റെ ഇടവും വലവും നിന്ന 22 പേര്‍ സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന കെ.സുധാകരന് എങ്ങനെയാണ് കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിനൊപ്പം പോയ ബേബി ഓടം പള്ളിയെ തിരിച്ചെടുക്കാന്‍ കഴിയുന്നുവെന്ന് മണ്ഡലം ഭാരവാഹികള്‍ ചോദിച്ചു. ബേബി ഓടം പള്ളിയെയും മറ്റുള്ളവരെയും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിന് ഞങ്ങളാരും എതിരല്ല എന്നാല്‍ പാര്‍ട്ടി തെറ്റുതിരുത്തിയതു കൊണ്ടാണ് താന്‍ തിരിച്ചു വരുന്നുവെന്നു പറയുന്നാളെ വീണ്ടും തിരിച്ചെടുക്കുന്നത് നടുവില്‍ പഞ്ചായത്തിലെ പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്.

വ്യാഴാഴ്ച്ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ട് അംഗങ്ങള്‍ ബേബി ഓടം പള്ളിക്ക് വോട്ടുചെയ്യില്ല. മുന്‍ പഞ്ചായത്ത് പ്രസിഡന്റും പട്ടികജാതി വിഭാഗക്കാരിയുമായ ബിന്ദു ബാലനെ സ്ത്രീയെന്ന നിലയിലും ജാതി പേരും വിളിച്ചും അപമാനിച്ച സംഭവത്തില്‍ കെപിസിസി അധ്യക്ഷന് പരാതി നല്‍കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.

Recommended Video

cmsvideo
    UP യിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നിര്‍ണായകമായ 58 സീറ്റുകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+