Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലത്തായി: ഐ ജി ശ്രീജിത്തിന്‍റേതെന്ന പേരിലെ ശബ്ദ സന്ദേശം വ്യാജം, ചോദ്യങ്ങളുമായി നജീബ് കാന്തപുരം

കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് ഐ. ജി ശ്രീജിത്തിന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം ഒരുപാട് പൊരുത്തക്കേടുകളും വസ്തുതാവൈരുദ്ധ്യങ്ങളും നിറഞ്ഞ ഒന്നായിട്ടാണ് അത് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാവുന്നതെന്ന് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം.

ഐ. ജി ശ്രീജിത്തിനെ പോലെ ഉന്നത ഉദ്യോഗസ്ഥനും പരിചയ സമ്പന്നനുമായ ഒരാൾ ഈ കേസ് ഇത്ര പരസ്യമായി ഇത് തുറന്ന് പറയുമോ? കോടതിനടപടികൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കേസിൽ എല്ലാ രഹസ്യ വിവരങ്ങളും നിയമ വാദങ്ങളും ഒരു ഉദ്യോഗസ്ഥൻ ഇത് പോലെ വിളിച്ചു പറയാൻ ഒരു സാധ്യതയും കാണുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നജീബ് കാന്തപുരത്തിന്‍റെ പുരത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സാധ്യതയും കാണുന്നില്ല

സാധ്യതയും കാണുന്നില്ല

പാലത്തായി കേസിൽ ഐ. ജി ശ്രീജിത്തിന്റെ പേരിൽ ഒരു ഓഡിയോ ക്ലിപ്‌ വ്യാപകമായി പങ്ക് വെക്കപ്പെടുന്നത് കണ്ടു. ഒരുപാട് പൊരുത്തക്കേടുകളും വസ്തുതാവൈരുദ്ധ്യങ്ങളും നിറഞ്ഞ ഒന്നായിട്ടാണ് അത് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാവുന്നത്.

1) ഐ. ജി ശ്രീജിത്തിനെ പോലെ ഉന്നത ഉദ്യോഗസ്ഥനും പരിചയ സമ്പന്നനുമായ ഒരാൾ ഈ കേസ് ഇത്ര പരസ്യമായി ഇത് തുറന്ന് പറയുമോ? കോടതിനടപടികൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കേസിൽ എല്ലാ രഹസ്യ വിവരങ്ങളും നിയമ വാദങ്ങളും ഒരു ഉദ്യോഗസ്ഥൻ ഇത് പോലെ വിളിച്ചു പറയാൻ ഒരു സാധ്യതയും കാണുന്നില്ല.

'ബ്രില്യൻസ്'

'ബ്രില്യൻസ്'

2) ഇതിലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ചേരുവകൾ രസകരമാണ്. വിളിക്കുന്നത് മുസ്‌ലിം പേരുള്ളയാൾ, കേസിലെ പ്രധാന തെളിവുകളിലും പൊരുത്തക്കേടുകളിലും ഉണ്ടാവുന്ന മുസ്‌ലിം പങ്കാളിത്തം, ലൈല ടീച്ചർ, അറബിക് കോണ്ഫറന്സ് എന്നിവയൊക്കെ വീക്ഷിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം ഈ കേസ് ഇങ്ങനെ തേഞ്ഞു മായ്ഞ്ഞു പോവുന്നത് ഒരു മുസ്‌ലിം വ്യക്തിയെ കൊണ്ട് തന്നെ അംഗീകരിപ്പിക്കുന്ന ഡയറക്ടർ 'ബ്രില്യൻസ്' നമുക്ക് കാണാം. സംഭാഷണത്തിന്റെ അവസാനം തുടക്കത്തിൽ ആവേശഭരിതനായ മുസ്‌ലിം യുവാവ് വിവേകമതിയും പോലീസിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടവനായി ഫോണ് വെക്കുന്നത് കാണാം.

കേസിന്റെ മെറിറ്റിലേക്ക്

കേസിന്റെ മെറിറ്റിലേക്ക്

ഇനി കേസിന്റെ മെറിറ്റിലേക്ക് വന്ന് കഴിഞ്ഞാൽ ഐ. ജി ശ്രീജിത്ത് പോയിട്ട് ഇന്നലെ ചാർജെടുത്ത കൊണ്സ്റ്റബിളിന് വരെ ബോധ്യമാവുന്ന ചില മണ്ടത്തരങ്ങൾ കാണാം.

3) ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ കേസ് തെളിയിക്കേണ്ടത് പോലീസിന്റെയും പ്രതിയുടെയും ഉത്തരവാദിത്തമാണ്. പോക്സോ കേസ് ആവുമ്പോൾ പ്രത്യേകിച്ചും. ഇവിടെ പോലീസ് ചെയ്യുന്നത് പെണ്കുട്ടിയെ കൊണ്ട് തന്നെ ഏറ്റവും സൂക്ഷ്മമായ തെളിവുകൾ തന്നെ സമർപ്പിക്കാൻ നിർബന്ധിക്കുകയാണ്

പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു

പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു

4) ഈ സംഭാഷണത്തിൽ പറയുന്ന പ്രധാന പ്രശ്നം തിയ്യതികൾ തമ്മിലെ വൈരുദ്ധ്യത്തെയാണ്. പോക്സോ കേസിൽ ഒരു പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞാൽ തന്നെ അത് കേസാകുന്ന വകുപ്പാണ്. തിയ്യതികളിലെ വൈരുദ്ധ്യം കേസിനെ ബാധിക്കുന്ന കാര്യമേയല്ല. അപ്പോൾ പിന്നെ ഒരു പത്താം വയസുകാരിയുടെ ഓർമ്മ ശക്തിയും സ്ഥലകാല ബോധവും അളന്ന് കേസെടുക്കാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായം കണ്ടെത്തുന്നത് കേരളത്തിലെ പോക്സോ കേസുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.

പോലീസ് കടത്തലുകൾ

പോലീസ് കടത്തലുകൾ

5) ഇനി ഈ കേസിലെ പോലീസ് കടത്തലുകൾ നോക്കാം. പെണ്കുട്ടിയെ ഈ പറയുന്ന പൊരുത്തക്കേടുള്ള മൊഴിയെടുത്തിരിക്കുന്നത് സ്വന്തം നാട്ടിൽ നിന്നോ പരിചിത സ്ഥലങ്ങളിൽ നിന്നോ അല്ല. കോഴിക്കോടും മറ്റ് വിദൂരസ്ഥലങ്ങളിലും കൊണ്ട് പോയിട്ടാണ് കേസിലെ പ്രധാന മൊഴിയെടുപ്പുകൾ മുഴുവൻ നടത്തിയിട്ടുള്ളത്.

മൊഴിയെടുക്കാവൂ

മൊഴിയെടുക്കാവൂ

പോക്സോ കേസിൽ പെണ്കുട്ടിയുടെ സൗകര്യത്തിലും പരിചയത്തിലുമുള്ള സ്ഥലങ്ങളിൽ നിന്ന് സ്വസ്ഥമായ അന്തരീക്ഷത്തിൽ മാത്രമേ മൊഴിയെടുക്കാവൂ എന്നുണ്ടായിരിക്കെ ആരാണ് ഈ കുട്ടിയെ ഇത്രയും ദൂരേക്ക് കൊണ്ട് പോയത്? ആരുടെ താൽപര്യമാണ് വക്രീകരിക്കപ്പെട്ട ഈ തെളിവെടുപ്പിൽ പ്രതിഫലിക്കുന്നത് എന്നും പരിശോധിക്കേണ്ടതാണ്

ഏത് ഉസ്താദാണ് പീഡിപ്പിച്ചതെന്ന് പറയൂ

ഏത് ഉസ്താദാണ് പീഡിപ്പിച്ചതെന്ന് പറയൂ

6) കോഴിക്കോട്ടെ ഈ മനശാസ്ത്ര വിദഗ്ദ്ധരുടെ ചോദ്യം ചെയ്യലിലാണ് "ഏത് ഉസ്താദാണ് പീഡിപ്പിച്ചതെന്ന് പറയൂ" എന്നൊക്കെ പെണ്കുട്ടിയോട് ചോദിച്ചത്. യഥാർത്ഥ പീഡകനിൽ നിന്ന് മറ്റൊരു പീഡനത്തിലേക്ക് വഴിതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തന്നെ ശ്രമം നടന്ന് കൊണ്ടിരിക്കെ ഈ തെളിവെടുപ്പിന്റെ വിശ്വാസ്യത എത്രത്തോളമാണ്?

സംഭാഷണം മുഴുവൻ കേട്ടാൽ

സംഭാഷണം മുഴുവൻ കേട്ടാൽ

7) ഈ സംഭാഷണം മുഴുവൻ കേട്ടാൽ സംസാരിക്കുന്നത് പൊലീസല്ല, പ്രതിഭാഗം വകീലാണ് എന്ന് തോന്നിപ്പോകും. പോലീസ് ചുമത്തിയ വകുപ്പുകൾ, അതിലെ നിയമപഴുതുകൾ, പൊരുത്തക്കേടുകൾ എന്നിവയൊക്കെയും പൊതുജനമധ്യേ തുറന്നിട്ടിരിക്കുകയാണ് ഈ 'അന്വേഷണ ഉദ്യോഗസ്ഥൻ'. കോടതിയിൽ പെണ്കുട്ടി രേഖപ്പെടുത്തിയ മൊഴി എങ്ങനെയാണ് ഈ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത്? രഹസ്യമൊഴി നൽകിയത് പോലീസിനെയും അവരുടെ അന്വേഷണത്തെയും വിശ്വാസയോഗ്യമല്ലാത്തത് കൊണ്ടല്ലേ? പിന്നെ എങ്ങനെയാണ് ഈ മൊഴികൾ പൊലീസിലെത്തുകയും അത് ചോർത്തുകയും ചെയ്തത് തുടങ്ങിയ സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

കുട്ടിയുടെ മൊഴി

കുട്ടിയുടെ മൊഴി

8) കുട്ടിയുടെ മൊഴി, കുട്ടിയുടെ മാതാവിന്റെ മൊഴി, സഹപാഠിയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട് എന്നിവ തന്നെ ഒരു കേസിൽ പോക്സോ ചുമത്താൻ ധാരാളമാണ്. ഇത്രയും അടിസ്ഥാന തെളിവുകൾ ലഭിച്ചിരിക്കെ പ്രതിയെ വെറും ജുവൈനൽ ജസ്റ്റിസ് പ്രകാരം കേസെടുത്തു ജാമ്യത്തിലിറക്കിയത് ആർക്ക് വേണ്ടിയാണെന്ന് പകൽ പോലെ വ്യക്തമാണ്.

വോയ്സ് ക്ലിപ്പിൽ

വോയ്സ് ക്ലിപ്പിൽ

ഈ വോയ്സ് ക്ലിപ്പിൽ നിന്ന് വ്യക്തമാവുന്ന ഏറ്റവും വലിയ വിരോധാഭാസം പോലീസ് തന്നെ കോടതിയായി ന്യായാധിപനായി ഏതൊക്കെ വകുപ്പ് നിലനിൽക്കില്ല എന്നും ഏതൊക്കെ വകുപ്പുകൾ കോടതി തള്ളുമെന്നും വിധിച്ചു വെച്ചിരിക്കുകയാണ് എന്നതാണ്. അങ്ങനെയാണെങ്കിൽ കേരളത്തിലെ കോടതികൾ പിരിച്ചു വിട്ട് പോലീസ് ഭരണം തുടങ്ങാവുന്നതാണ്. പോലീസിന്റെ ഉത്തരവാദിത്തം ബേസിക് തെളിവുകൾ അടിസ്ഥാനമാക്കി പോക്സോ ചുമത്തുകയായിരുന്നു.

നീതിയും നിയമവും

നീതിയും നിയമവും

അതിന് പകരം ഇപ്പോൾ ചെയ്തിരിക്കുന്നത് നീതിയും നിയമവും വിധിയുമെല്ലാം തങ്ങളുടെ യുക്തിക്ക് അനുസൃതമായി നീക്കുമെന്നൊരു സന്ദേശമാണ്. വിജയ സാമ്രാജ്യം ഭരണത്തിലേറിയ ഒന്നാം നാൾ മുതൽ സംഘിപോലീസാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്. സംഘ്പരിവാരവും ഇടത്പരിവാരവും ഒരുമിച്ചു നിന്നു കൊണ്ടുള്ള ഈ അശ്ലീല നാടകം കുറേ കാലമായി തുടരുന്നതുമാണ്. പക്ഷെ നീതി ലഭിക്കാതെ ഈ പോരാട്ടം നിലക്കുമെന്നു കരുതുന്നത് വെറുതെയാണ്. ഏത് അധികാര ബന്ധങ്ങൾ തകർത്തെറിഞ്ഞിട്ടാണെങ്കിലും പാലത്തായി കേസിൽ നീതി നേടിയെടുക്കുക തന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+