കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ.സുധാകരൻ്റെ വെളിപ്പെടുത്തൽ നിയമ നടപടി സ്വീകരിക്കുമെന്ന് നാൽപ്പാടി വാസുവിൻ്റെ സഹോദരൻ

Google Oneindia Malayalam News

മട്ടന്നൂർ: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ വെളിപ്പെടുത്തലിനെതിരെ മട്ടന്നുരിലെ നാൽപ്പാടി വാസുവിൻ്റെ കുടുംബംനിയമ നടപടിക്ക്. സുധാകരൻ്റെ പ്രചരണ ജാഥയ്ക്കു നേരെ യാതൊരു അക്രമണവും തൻ്റെ സഹോദരൻ നടത്തിയിട്ടില്ല. സുധാകരൻ്റെ ജാഥയ്ക്കിടെയുണ്ടായ
സംഘർഷം ഭയന്ന് മരച്ചുവട്ടിൽ ഒളിച്ചു നിന്ന തൻ്റെ സഹോദരനെയാണ് വെടിവെച്ചുകൊന്നതെന്ന് നാൽപ്പാടി വാസുവിൻ്റെ സഹോദരൻ രാജൻ ആരോപിച്ചു.

10-1465538263-ksudhakara


സാധനം വാങ്ങാനായി വാസു കടയിൽ നിൽക്കുമ്പോഴാണ് സുധാകരൻ്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം അതുവഴി കടന്നു പോകുന്നത്. ഈ കാര്യം ഇപ്പോൾ സുധാകരൻ തന്നെ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.തൻ്റെ സഹോദരനെ വധിച്ചകേസിൽ നീതി ലഭിച്ചില്ല.നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സഹോദരൻ പറഞ്ഞു.തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ സംഘത്തിൽ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്.

1993 മാർച്ച് 4ന് ആണ് നാൽപാടി വാസു കൊല്ലപ്പെട്ടത്. നിരപരാധിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സുധാകരന്റെ പ്രസ്‌താവനയിലൂടെ തെളിഞ്ഞു. സിപിഎം പ്രവർത്തകനായ നാൽപാടി വാസു ആക്രമിക്കാൻ വന്നപ്പോൾ വെടിവച്ചെന്നാണു സുധാകരൻ പറഞ്ഞിരുന്നത്‌. അക്രമത്തിൽ പങ്കാളിയല്ലാതെ, മരച്ചുവട്ടിൽ നിന്ന നാൽപാടി വാസുവിനു വെടിയേറ്റെന്നാണ്‌ ഇപ്പോൾ സുധാകരൻ പറയുന്നതെന്നും രാജന്‍ പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നിവേദനം നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു.നിയമ നടപടികൾ സ്വീകരിക്കുന്നതിന് സി.പി.എമ്മിൻ്റെ പൂർണ പിൻതുണയും സഹായവുമുണ്ട്. യാതൊരു അക്രമ കേസിലും പ്രതിയാകാത്തയാളാണ് തൻ്റെ സഹോദരനെന്നും രാജൻ വ്യക്തമാക്കി.

ഇതിനിടെ സിപിഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നാണുവിൻ്റെ ഭാര്യ ഭാർഗവി സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് രംഗത്തുവന്നത്.

English summary
Nalpadi Vasu's brother says legal action will be taken against K Sudhakaran's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X