ദേശീയ വനിതാ ബോക്സിങ്ങ് ചാംപ്യൻഷിപ്പ്: ആദ്യ സംഘത്തിന് ആവേശകരമായ വരവേൽപ്പ്
കണ്ണൂർ: കണ്ണൂരില്‍ നടക്കുന്ന ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ശനിയാഴ്ച്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ആദ്യ സംഘത്തിന് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നൽകി. ആസാം, മിസോറാം, പശ്ചിമ ബംഗാള്‍, സിക്കിം, തെലുങ്കാന എന്നീ ടീമുകളാണ് രാവിലെ എത്തിച്ചേര്‍ന്നത്. ഞായറാഴ്ചവരെ എത്തുന്ന മുഴുവന്‍ ടീമുകള്‍ക്കും സ്വീകരണം ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജയപാലന് മാസ്റ്റര്‍, സൂരജ്, അഡ്വ. ലിഷ ദീപക്, തൈക്കണ്ടി മുരളീധരന്, ധീരജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച്ച വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര നടത്തും.

സെന്റ് മൈക്കിള്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെയും വിവിധ ചമയങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. വൈകുന്നേരം ആറിന് പിന്നണി ഗായിക ഗായത്രിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി. ഞായറാഴ്ച അഞ്ച് മണിക്ക് നേവി ബാന്റിന്റെ വാദ്യാഘോഷത്തോടെ ചാമ്പ്യന്‍ഷിപ്പിന് പതാക ഉയരും.
ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം നിര്‍വഹിക്കും. ഡിസംബര്‍ എട്ട് വരെ നീണ്ട് നില്ക്കുന്ന ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ മേരികോം കണ്ണൂരിലെത്തും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്സിംഗ് നടക്കുക.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications