കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ വനിതാ ബോക്സിങ്ങ് ചാംപ്യൻഷിപ്പ്: ആദ്യ സംഘത്തിന് ആവേശകരമായ വരവേൽപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരില്‍ നടക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ശനിയാഴ്ച്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ആദ്യ സംഘത്തിന് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നൽകി. ആസാം, മിസോറാം, പശ്ചിമ ബംഗാള്‍, സിക്കിം, തെലുങ്കാന എന്നീ ടീമുകളാണ് രാവിലെ എത്തിച്ചേര്‍ന്നത്. ഞായറാഴ്ചവരെ എത്തുന്ന മുഴുവന്‍ ടീമുകള്‍ക്കും സ്വീകരണം ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍ഉള്ളിവില കുതിച്ചുയരുന്നു; തുര്‍ക്കിയുടെ സഹായം തേടി ഇന്ത്യ, എത്തുന്നത് 11000 മെട്രിക് ടണ്‍

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപാലന്‍ മാസ്റ്റര്‍, സൂരജ്, അഡ്വ. ലിഷ ദീപക്, തൈക്കണ്ടി മുരളീധരന്‍, ധീരജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ശനിയാഴ്ച്ച വൈകിട്ട് നാലിന് വിളംബര ഘോഷയാത്ര നടത്തും.

kannurmap-1

സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര മേയര്‍ സുമ ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യ മേളങ്ങളുടെയും വിവിധ ചമയങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. വൈകുന്നേരം ആറിന് പിന്നണി ഗായിക ഗായത്രിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി. ഞായറാഴ്ച അഞ്ച് മണിക്ക് നേവി ബാന്റിന്റെ വാദ്യാഘോഷത്തോടെ ചാമ്പ്യന്‍ഷിപ്പിന് പതാക ഉയരും.

ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം നിര്‍വഹിക്കും. ഡിസംബര്‍ എട്ട് വരെ നീണ്ട് നില്‍ക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ലോക വനിത ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം കണ്ണൂരിലെത്തും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഒരു മണി, മൂന്ന് മണി മുതല്‍ അഞ്ച് മണി, ആറ് മുതല്‍ എട്ട് മണി എന്നിങ്ങനെ മൂന്ന് ഷെഡ്യൂളുകളിലാണ് ബോക്‌സിംഗ് നടക്കുക.

English summary
National-Boxing champion ship first get hearty welcome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X