ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പ് ഡിസംബറിൽ കണ്ണൂരിൽ: റോഡ് ഷോ നടത്തി
കണ്ണൂര്‍: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള അമേച്വര്‍ ബോക്സിംഗ്സ് അസോസിയേഷനും സംയുക്തമായി ഡിസംബര്‍ രണ്ടു മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം നഗരത്തില്‍ ബോക്സിംഗ് റോഡ് ഷോ സംഘടിപ്പിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ ഫ്ളാഗ് ഓഫ് ചെയ്തു.
യാത്ര നഗരം ചുറ്റി ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് എന്‍. ധീരജ് കുമാര്‍, ജില്ലാ ബോക്സിംഗ് അസോസിയേഷന് ട്രഷറര്‍ സി ജഗദീശന്, കോച്ച് രമേശ്കുമാര്‍, റോഷന്, ലോയ്ഡ് സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ദേശീയ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി ആതിഥ്യമരുളുന്ന കണ്ണൂരിലെ മത്സരത്തില്‍ നിന്നാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിനെയും 2020-ല്‍ ടോക്കിയോവില്‍ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ കായിക പ്രതിഭകള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications