മഴയില്‍ തകര്‍ന്ന് തരിപ്പണമായി ബൈപ്പാസ് റോഡ് അപകടക്കെണിയൊരുക്കി വാരിക്കുഴി
കണ്ണൂര്‍: കണ്ണൂര്‍- തലശേരി ദേശീയപാതയിലെ കിഴുത്തള്ളി-ചാല ബൈപ്പാസിലെ പാതാളക്കുഴികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. കാലവര്‍ഷം കനത്തതോടെയാണ് റോഡിലെ താറിളകി കുഴികള്‍ രൂപപ്പെട്ടത്. ചിലയിടങ്ങളില്‍ ഇതു ഗര്‍ത്തങ്ങള്‍ തന്നെയായിമാറിയിട്ടുണ്ട്. കണ്ണൂര്‍ കാല്‍ ടെക്സ് മുഴപ്പിലങ്ങാട് ബൈപ്പാസ് വരെ ഇതുതന്നെയാണ് അവസ്ഥ.

കനത്ത മഴയില്‍ ഇതില്‍ വെള്ളം നിറയുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഇതില്‍ വീണ്നിയന്ത്രണം വിട്ടുമറിയുന്നത് നിത്യസംഭവമായിട്ടുണ്ട്.ദേശീയപാതയില്‍ നടക്കുന്ന ഭൂരിഭാഗം അപകടങ്ങളും ഇത്തരംകുഴികള്‍കാരണമെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. ഇത്തരം കുഴികള്‍ വെട്ടിക്കാനുള്ള സ്വകാര്യബസുകള്‍ ഉള്‍പ്പെടെയുള്ള ശ്രമങ്ങളാണ് മറ്റു യാത്രക്കാര്‍ക്ക് വിനയാകുന്നത്.
ഇരുചക്രവാഹനക്കാരാണ് ഈപരക്കം പാച്ചിലിന് ഇരയാകുന്നത്. ചാല കിഴുത്തള്ളി ബൈപാസില്‍ കുണ്ടും കുഴിയിലൂടെ സഞ്ചരിക്കുന്നബസ് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നത്. രണ്ട് വന്‍കിട ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.രണ്ട് ആശുപത്രികളിലേക്ക് ജില്ലയുടെവിവിധ ഭാഗങ്ങളില്‍ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട്
ആംബുലന്‍സുകള്‍ കടന്നു പോകുന്നത് ഇതിലൂടെയാണ്. കുണ്ടും കുഴിയിലും ആംബുലന്‍സുകള്‍ കയറിയറങ്ങുമ്പോള്‍ രോഗികളുടെ ആരോഗ്യനില തന്നെ തകരാറിലാവുകയാണ്. മാഹി-മുഴപ്പിലങ്ങാട് ദേശീയപാത നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഇവിടെ നിന്നും ചെളി ഒലിച്ചിറങ്ങുന്നതു കാരണം തലശേരി-കണ്ണൂര്‍ ദേശീയ പാതയും അപകടാവസ്ഥയിലാണ്.
കണ്ണൂരില്‍ നിന്നും തലശേരിഭാഗത്തേക്ക് ദീര്‍ഘദൂരബസുകളും ചരക്കുലോറികളുമുള്‍പ്പെടെദിവസവും നൂറുകണക്കിന്വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ഈ റോഡ് എത്രയും പെട്ടെന്ന് കുഴികള്‍ നികത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.കണ്ണൂര്‍ ടൗണില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുമ്പോള്‍ തെക്കിബസാര്‍, പുതിയതെരു, പള്ളിക്കുന്ന് എന്നിവടങ്ങളില്‍ റോഡ് തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. ഇതുകാരണം നിരവധി അപകടങ്ങളാണ് ഈറൂട്ടിലുണ്ടാകുന്നത്.












Click it and Unblock the Notifications