Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണം പുഴയിലെ ഓളപ്പരപ്പില്‍ ആവേശമായി ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്; രാജേഷും സ്വാലിഹയും വിജയികൾ

പറശിനിക്കടവ്: വളപട്ടണം പുഴയിലെ ഓളങ്ങളെ തുഴക്കരുത്തില്‍ കീഴടക്കി കയാക്കിങ് താരങ്ങള്‍. ദേശീയ കയാക്കിങ് മത്സരത്തിലാണ് താരങ്ങള്‍ ഓളപ്പരപ്പില്‍ ആവേശം വിതറിയത്. 2022-തുടക്കം കുറിച്ച ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനാണ് നടന്നത്. ദേശീയതാരങ്ങള്‍ ഉള്‍പ്പെടുന്നവരാണ് കയാക്കിങിനിറങ്ങിയത്. ടീം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ കരകളില്‍ ആംബുലന്‍സ്, ബോട്ടുകളില്‍ മെഡിക്കല്‍ ടീം, കുടിവെളളം, സ്‌കൂബാ ടീം എന്നിവ ഒരുക്കിയിരുന്നു.

ഗ്രാമസൗന്ദര്യം ആസ്വദിച്ചു കണ്ടല്‍വനങ്ങളുടെ ഹരിതാഭ സമൃദ്ധി ആസ്വദിച്ചുമുളള തുഴച്ചില്‍ മത്സരാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി.നിരവധി തുരുത്തുകള്‍, വളപട്ടണം റെയില്‍വെ പാലത്തിനു കീഴിലൂടെയുളള യാത്ര, ഓട് ഫാക്ടറികള്‍, ചെറുതോണികളിലും കുട്ട വഞ്ചികളിലും നിന്നുളള മീന്‍പിടിത്തം, കണ്ടല്‍ക്കാടുകള്‍ അങ്ങനെ പലവിധ കാഴ്ച്ചകള്‍ അനുഭവിച്ചറിഞ്ഞും മനസില്‍ നിറച്ചുമാണ് മത്സരാർത്ഥികൾ ഫിനിഷിങ് പോയിന്റിലെത്തിയത്.

kannurkayaking

ദേശീയ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പുരുഷ, സിംഗിള്‍സില്‍ രജീഷ് കുളങ്ങരയും വനിതാ സിംഗിള്‍സില്‍ ഇ സ്വാലിഹയും ചാംപ്യന്‍മാരായി. ഒരുമണിക്കൂര്‍ 25 മിനുട്ട് 36 സെക്കന്‍ഡിലാണ് രജീഷ് ഫിനിഷ് ചെയ്തത്. സ്വാലിഹ ഒരുമണിക്കൂര്‍ 36-സെന്റ് 55-സെക്കന്റുമെടുത്താണ് ഒന്നാം സ്ഥാനം നേടിയത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ആദര്‍ശും കണ്ണനും തുഴഞ്ഞ ടീം ഒന്നാമതെത്തി.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പ് പറശിനിക്കടവില്‍ കെ.വി സുമേഷ് എം. എല്‍. എ ഫ്‌ളാഗ് ഓഫ് ചെയ്‌തു.പറശിനിക്കടവ് ബോട്ടുടെര്‍മിനലില്‍ നിന്നും രാവിലെ എട്ടിന് തുടങ്ങിയ മത്‌സരം പത്തുമണിയോടെ അഴീക്കല്‍ തുറമുഖത്ത് അവസാനിച്ചു. പതിനൊന്ന് കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മത്സരം. അഴീക്കല്‍ തുറമുഖ പരിസരത്ത് നടന്ന ചടങ്ങില്‍ കെ.വി സുമേഷ് എം. എല്‍. എ സമ്മാനദാനംനിര്‍വഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെകെ രത്‌നകുമാരി, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, അസി. കളക്‌ടര്‍ ഗ്രന്ഥ സായ് കൃഷ്‌ണ, അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ദിപിന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുളളവര്‍ക്ക് പുറമേ ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി,ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി 86മത്‌സരാര്‍ത്ഥികള്‍ മാറ്റുരച്ചു. ഒന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അന്‍പതിനായിരവും രണ്ടാംസ്ഥാനവും 25,000 രൂപയുമാണ് സമ്മാനതുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+