കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോളിയം സംഭരണിക്കായി വിട്ടുകൊടുക്കില്ല; കണ്ടങ്കാളി വയലില്‍ കൃഷിയിറക്കാന്‍ നാട്ടുകാര്‍

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: കേന്ദ്രീകൃത പെട്രോളിയം സംഭരണ പദ്ധതിക്ക് വേണ്ടി പയ്യന്നൂര്‍ കണ്ടകാളിയില്‍ 85 ഏക്കര്‍ നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കൃഷി സജിവമാക്കി നാട്ടുകാരുടെ പ്രതിഷേധം. കേരളത്തിലെ തനത് നെല്ലിനമായ തൗവന്‍ വിത്താണ് വിതച്ചത് .കണ്ടങ്കാളിയിലെ ഒറ്റ വിളവയലിലാണ് ഈ വിത്തിനം ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് നിറക്കും പുത്തരിക്കും ഉപയോഗിച്ചു വരുന്ന ഈ നാടന്‍ നെല്ലിനം പലഹാരങ്ങള്‍ക്ക് ഉത്തമമാണ്.

പ്രണയത്തില്‍നിന്നും പിന്‍മാറാന്‍ 20വയസ്സുകാരന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ക്രൂര പീഡനം, തലകീഴായി തൂക്കിയിട്ടു, കാല്‍പാദം പൊള്ളിച്ചു, ഇരുമ്പുവടികൊണ്ട് അടിച്ചു, കത്തികൊണ്ടു ശരീരം വരഞ്ഞു... കൈ കാലുകളുടെ എല്ല് പൊട്ടിയ യുവാവ് ആശുപത്രിയില്‍, മലപ്പുറത്ത് നടന്നത് നടുക്കുന്ന ക്രൂരത!!

നൂറ്റാണ്ടുകളായി കൃഷി ചെയ്തും കന്നുകാലി വളര്‍ത്തിയും ജനങ്ങള്‍ ഉപയോഗിച്ചു വരുന്ന നാടിന്റെ തണ്ണീര്‍തടമായ വിശാലമായ നെല്‍വയല്‍ പെടോളിയം സംഭരണപദ്ധതിക്ക് വേണ്ടി വിട്ടുകൊടുക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടര വര്‍ഷമായി ജനകീയ സമരം നടന്നു വരികയാണ്. 2018 ജനുവരി 22 ന് നടന്ന പബ്ലിക് ഹിയറിങ്ങില്‍ ജനങ്ങള്‍ ഒന്നടങ്കം പദ്ധതിയെ എതിര്‍ത്തതാണ് .

Kandangali

ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലെ പ്രളയത്തിനു ശേഷം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഇറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

പെട്രോളിയം ഭാവിയുടെ ഇന്ധനമല്ലെന്നതിനാലും പെട്രോളിയം വ്യവസായങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിനാലും പെടോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് കൊണ്ട് വരാന്‍ അന്താരാഷ്ട്ര ധാരണ നിലനില്‍ക്കുമ്പോഴാണ് ജനവാസ മേഖലയായ കണ്ടങ്കാളിയില്‍ കായലിനോട് ചേര്‍ന്ന വിശാലമായ വയല്‍ നികത്തി കൂറ്റന്‍ പെടോളിയം സംഭരണശാല സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.

ഇടവപ്പാതിയോടനുബന്ധിച്ച് പതിവ് പോലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പാരമ്പര്യനെല്‍ വിത്തുകളുമായി കണ്ടങ്കാളി തലോത്ത് വയലില്‍ എത്തിയത് പെട്രോളിയം ശാലക്ക് വേണ്ടി തങ്ങളുടെ വയല്‍ ഏറ്റെടുക്കുന്നതിനെതിരായ ശക്തമായ പ്രതിരോധമാണെന്നും എണ്ണ കമ്പനികള്‍ നടത്തുന്ന കള്ള പ്രചരണങ്ങള്‍ക്ക് എതിരായ താക്കീതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകനും സമരസമിതി ചെയര്‍മാനുമായ ടി.പി പത്മനാഭന്‍ മാസ്റ്റര്‍ പറഞ്ഞു. പത്മിനി കണ്ടങ്കാളി, മാടക്ക ജാനകി, എം. കമല, വി. മണി രാജ്, മാടക്ക ബാബു, ലാലു തെക്കേതലക്കല്‍, മഹേഷ്, ടി.പി ഗണേഷ് സംബന്ധിച്ചു.

English summary
Natives are to cultivate in the fields of Kankankali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X