കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിനു ശേഷം പഴയകെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്നു: മുള്‍മുനയില്‍ ശ്രീകണ്ഠപുരം, ഗതാഗത തടസ്സം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയത്തിനു ശേഷം ശ്രീകണ്ഠപുരം ടൗണില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുന്നു.കഴിഞ്ഞ ദിവസം ഏറെ പഴക്കം ചെന്ന കെട്ടിടം റോഡിലേക്ക് മറിഞ്ഞു വീണത് നഗരത്തിലെത്തിയവരെ ഭീതിയിലാഴ്ത്തി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ശ്രീകണ്ഠാപുരം സെന്‍ട്രല്‍ ജംഗ്ഷനിലുള്ള നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടമാണ് സംസ്ഥാന പാതയിലേക്ക് പൊളിഞ്ഞു വീണത്. ഇത് മൂലം നഗരത്തില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി.

മഹേന്ദ്ര സിംഗ് സിംഗ് വിരമിക്കും? കോലിയുടെ ട്വീറ്റില്‍ അഭ്യൂഹം, ബിസിസിഐയുടെ പ്രതികരണം ഇങ്ങനെമഹേന്ദ്ര സിംഗ് സിംഗ് വിരമിക്കും? കോലിയുടെ ട്വീറ്റില്‍ അഭ്യൂഹം, ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ

വ്യാപാരികളും നാട്ടുകാരും പൊലിസും ചേര്‍ന്ന് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ശ്രീകണ്ഠാപുരം നഗരസഭ പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പഴയ കെട്ടിടം ഉടമസ്ഥതയിലുള്ള കെട്ടിട ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചു നീക്കിയിട്ടില്ല ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നുമില്ല. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ ആണ് ശ്രീകണ്ഠാപുരം ടൗണില്‍ ഉള്ളത്.

sreekantapuram-1

കല്ലും, മരവും, ഓടും പൂര്‍ണമായും റോഡിലാണ് ഉണ്ടായിരുന്നത്. സമീപത്തു ബസ്സ് കാത്തിരിപ്പു കേന്ദ്രവും കൂടി ഉണ്ട്. ഇവിടെ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം കൂടി ഒഴിവായി. ഒരു മാസത്തിനു മുന്‍പ് വെള്ളം കയറി ഇറങ്ങിയിട്ടും കെട്ടിടം പൊളിഞ്ഞിരുന്നില്ല. പിന്നീടാണ്‌കെട്ടിടം പൊളിഞ്ഞു വീണത്.കഴിഞ്ഞ പ്രളയത്തില്‍ ശ്രീകണ്ഠാപുരത്ത് വന്‍ വ്യാപാര നഷ്ടമാണുണ്ടായത്.കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചു.

ഇതുകാരണം മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.വ്യാപാരി സംഘടനകളും മറ്റുസന്നദ്ധ സേവന സംഘടനകളും ഭീമമായ നഷ്ടം സഹിച്ച വ്യാപാരികളെ സഹായിച്ചുവെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. ഇതിനിടെയിലാണ് നഗരത്തിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലാക്കി കൊണ്ടു പഴയകെട്ടിടങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞു വീടുന്നത്. പ്രളയം ഇതിന്റെ അടിത്തറ ഇളക്കിയതാണ് കാരണമെന്നു സംശയിക്കുന്നുണ്ട്.

English summary
Natives of Sreekantapura under threat of building collapse after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X