നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യം; എംഎസ്എഫ് ബാലാവകാശകമ്മീഷന് പരാതി നല്കി
തലശേരി: മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നടത്തിയ നവകേരളയാത്രയുടെ ബസ് കടന്നു പോകുന്ന വഴി പാനൂര്‍ ചമ്പാട് എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ റോഡരികില്‍ പൊരിവെയിലില്‍ നിര്‍ത്തി അധ്യാപകര്‍ മുദ്രാവാക്യം വിളിപ്പിച്ചുവെന്നു ആരോപിച്ചു കെ. എസ്.യു ജില്ലാപ്രസിഡന്റ് എം.സി അതുല്‍ മനുഷ്യാവകാശകമ്മിഷിന് പരാതി നല്കി.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശകമ്മിഷന് എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജാഫും പരാതി നല്‍കിയിട്ടുണ്ട്. കടുത്ത വെയിലില്‍ സ്കൂള്‍അസംബ്ളി പോലും നടത്താന്‍ പാടില്ലെന്നചട്ടം നിലനില്‍ക്കവേ ബാലാവകാശനിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്തരത്തില്‍ കടുത്ത ബാലാവകാശലംഘനം നടന്നതെന്ന് നജാഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി തലശേരിയില്‍നിന്നും പാനൂരിലേക്ക് പോകുന്ന വേളയിലാണ് എല്‍പി സ്കൂളിന്റെ മതിലിനു സമീപമുളള റോഡരികില്‍ കുട്ടികളെ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ റോഡില്‍ നിര്‍ത്തിയതായും പരാതിയുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബരബസ്കടന്നുപോകുമ്പോള് വിദ്യാര്‍ത്ഥികള്‍ അഭിവാദ്യം ചെയ്തുകൊണ്ടു മുദ്രാവാക്യം വിളിക്കുന്നതും അധ്യാപകര്‍ വാഹനങ്ങള്‍ കടന്നു പോയിട്ടും അതു തുടരാന്‍ പറയുന്നതുമായി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചമ്പാട് എല്‍.പി സ്കൂളിലെ ഇടതു അനുകൂല സംഘടനയിലെ അധ്യാപകരാണ് ഈ നിയമലംഘത്തിന് പിന്നിലെന്നാണ് കെഎസ്യുവിന്റെ ആരോപണം.
എല്‍.പി സ്കൂള്‍വിദ്യാര്‍ത്ഥികളെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന റോഡില്‍ സുരക്ഷിതമല്ലാത്ത റോഡില്‍ അപകടകരമായ സാഹചര്യത്തില്‍ നിര്ത്തിമുദ്രാവാക്യം വിളിപ്പിച്ച പ്രധാന അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് എം. എസ്. എഫ് നേതാവ് സികെ നജാഫ് ബാലാവകാശകമ്മിഷന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേ സമയം ഹൈക്കോടതി വിലക്ക് ലംഘിച്ചു മട്ടന്നൂരില്‍ നവകേരള യാത്രയ്ക്ക് ആളുകളെ കൊണ്ടുവരാന്‍ സ്കൂള്‍ ബസുകളും ഉപയോഗിച്ചതായി പരാതിയുണ്ട്.
പഴശി ബഡ് സ്സ്കൂള്,സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തില്ലങ്കേരിയിലെയും വാഹനങ്ങളില്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്നതായാണ് പരാതിയുയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പ്രചരണ യാത്രയായ നവകേരള സദസിനെ അഭിവാദ്യം ചെയ്യുന്നതിനായി പാനൂര്‍ ചമ്പാട് എല്‍പിസ്കൂള്‍ വിദ്യാര്‍ഥികളെ റോഡരികില്‍ പൊരിവെയിലത്തു നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവം ക്രൂരമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവർത്തകനെ കാണാനെത്തിയതായിരുന്നു അദ്ദേഹം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുധീഷ് ചെളളച്ചാലിനെയാണ് അദ്ദേഹം സന്ദര്‍ശിക്കാനെത്തിയത്. പാനൂര്‍ ചമ്പാട് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവം അപമാനകരമാണ്.
ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കുട്ടികളെ പൊരി വെയിലില്‍ നിര്‍ത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നും മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നവകേരള യാത്രയെ സാമാന്യ ബോധമുള്ള ആളുകള്‍ അവഗണിച്ചതിലെ വെപ്രാളത്തിലാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇത്തരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രചരണത്തിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കുന്നതില്‍ തെറ്റില്ല.
പക്ഷെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ , അതും കൊച്ചു കുട്ടികളെ കോടികളുടെ ശീതീകരിച്ച ചില്ലു കൂടാരത്തില്‍ സുഖയാത്ര നടത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിക്കാന്‍ നില്ക്കുന്ന കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ മണിക്കൂറുകളോളം പൊരി വെയിലില്‍ നിര്‍ത്തിയത് ഗുരുതര വിഷയമാണ്. സാധാരണ ജനങ്ങള്‍ തിരസ്കരിച്ച പിണറായി വിജയന്റെ യാത്രയുടെ പേരില്‍ വ്യാപാരികളില്‍ നിന്നൊക്കെ പിടിച്ചുപറിയാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അതും പോരാഞ്ഞാണ് ആളെ കൂട്ടാന്‍ സ്കൂള്‍ കുട്ടികളെ പോലും ബലമായി കൂട്ടിക്കൊണ്ടു പോകുന്നത്. നവകേരള സദസ് കൊണ്ട് നാടിനോ നാട്ടുകാര്‍ക്കോ പ്രയോജനമില്ല. അതിനപ്പുറം ജനദ്രോഹമായി ഈ യാത്ര മാറിയിരിക്കുകയാണെന്ന് മാര്ട്ടിന് ജോര്‍ജ് ചൂണ്ടിക്കാട്ടി.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?












Click it and Unblock the Notifications