Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിവ്യക്ക് ജാമ്യം കിട്ടാൻ കാരണം സ്ത്രീയെന്ന പരിഗണന, നിയമ പോരാട്ടത്തിന് പുതിയ മുഖം'; അഡ്വ. കെ വിശ്വൻ

തലശേരി : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാക്കേസിൽ അവർക്ക് ജാമ്യം ലഭിക്കാൻ കാരണം സ്ത്രീയെന്ന പരിഗണനയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ കെ. വിശ്വൻ. കണ്ണൂർ വനിതാ ജയിലിന് മുൻപിൽ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി എപ്പോഴും സ്ത്രീപക്ഷ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. തൻ്റെ മുപ്പതു വർഷത്തെ അഭിഭാഷകവൃത്തിയിൽ ഏറെ സന്തോഷം തരുന്ന വിധിയാണിത്.

കോടതി കേസിന്റെ എല്ലാ വശങ്ങളും സുക്ഷ്മതയോടെ പരിശോധിച്ചു. കോടതി അനുചിതമെന്ന് ദിവ്യ ക്ഷണിക്കാത്ത യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തതിനെ പരാമർശിച്ചത് തെറ്റില്ല കോടതിക്ക് അങ്ങനെയൊരു നിലപാട് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം നവീൻ ബാബുവിനെ സംശയത്തിൻ്റ നിഴലിൽ നിർത്തിക്കൊണ്ടുളള വാദമുഖങ്ങൾ പ്രതിഭാഗമാണ് പ്രതിഭാഗം അവതരിപ്പിച്ചത് ഭാഗികമായി കോടതി അംഗീകരിച്ചപ്പോൾ ദിവ്യക്ക് ജയിൽ മോചനത്തിന് വഴി തുറക്കുകയായിരുന്നു.

divyacase

ദിവ്യ ജയിൽ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പറഞ്ഞു. കോടതിയിൽ പ്രതിഭാഗം പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടുവെന്നതിന് സന്തോഷമുണ്ട്. ഒരു കേസാകുമ്പോൾ എല്ലാ ഭാഗവും പരിശോധിക്കും. ഇനിയും ഒട്ടേറെ കാര്യങ്ങൾ പുറത്തുവരാനുണ്ട്. നാലാം തീയ്യതി കണ്ണൂരിൽ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീൻ ബാബു ആറിന് ടിവി പ്രശാന്തിനെ കണ്ടതായുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കോളുകളുമുണ്ട്.

കിലോമീറ്ററുകൾ താണ്ടിയാണ് ശ്രീകണ്ഠാപുരത്തു നിന്നും നവീൻ ബാബുവിനെ കാണാൻ പ്രശാന്തെത്തിയത്. ഇതെന്തിനാണെ കാര്യം അന്വേഷണ സംഘമാണ് പരിശോധിക്കേണ്ടത്. മാധ്യമ കോലാഹലമുണ്ടാക്കിയതുകൊണ്ടെന്നും സത്യം മറച്ചുവയ്ക്കാൻ കഴിയില്ല. കേസിൽ ഇനിയും ഒരു പാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അഡ്വ. കെ വിശ്വൻ പറഞ്ഞു.

കലക്ടറുടെ മൊഴിയുൾപ്പെടെ കോടതിയിൽ പ്രതിഭാഗം സമർപ്പിച്ച രേഖകൾ പരിശോധിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് അനുകൂല വിധിയുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമദാണ് കേസിൽ പിപി ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+