നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്; പിപി ദിവ്യ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും
തലശേരി: നവീൻ ബാബുവിനെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഹൈക്കോടതിയിൽ ജാമ്യഹരജി നൽകിയേക്കും. പോലീസ് അറസ്റ്റു ചെയ്‌തു തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ദിവ്യ റിമാൻഡിലിരിക്കെയാണ് മുൻകൂർ ജാമ്യഹരജി നൽകുകയെന്നാണ് വിവരം ആദ്യം മുൻകൂർ ജാമ്യഹരജി പരിഗണിച്ച തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഹരജി തള്ളിക്കൊണ്ടു പ്രതികൂലമായ വിധിയാണ് പുറപ്പെടുവിപ്പിച്ചത്.
ഈ സാഹചര്യത്തിലാണ് ദിവ്യ ജാമ്യം അനുവദിക്കുന്നതിനായി ഹൈകോടതിയെ സമീപിക്കുന്നത്. വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹ്മ്മദാണ് ഇതു സംബന്ധിച്ച് മുൻകൂർ ജാമ്യ ഹരജിയിൽ നിലപാട് വ്യക്തമാക്കിയത്.

എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിൽ പിപി ദിവ്യയ്ക്കായി പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച വാദമുഖങ്ങൾ തള്ളിക്കളഞ്ഞ കോടതി കേസിൽ അതീവ ഗുരുതരമായ നിരീക്ഷണങ്ങളും നടത്തി. പ്രൊസിക്യൂഷനായി വാദില്ല അഡ്വ. കെ അജിത്ത് കുമാർ ഉന്നയിച്ച എട്ടു വാദങ്ങളാണ് സെഷൻസ് കോടതി മുഖവിലയ്ക്കെടുത്തത്. വാദി ഭാഗം അഭിഭാഷകനായ കെ വിശ്വൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ ദിവ്യ എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ പറയുന്നു. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഉന്നതതലങ്ങളിൽ പ്രവർത്തിക്കുന്ന പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നൽകാൻ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയിൽ പങ്കെടുത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകർപ്പിൽ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.












Click it and Unblock the Notifications