നവീൻ ബാബുവിന്റെ മരണം; കലക്ടർ അരുൺ കെ വിജയനിൽ നിന്ന് വീണ്ടും മൊഴിയെടുക്കും, സമഗ്ര അന്വേഷണം
തലശേരി: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. അടുത്തദിവസം കലക്ടറില്‍നിന്ന് ഡിഐജിയുടെ നേതൃത്വത്തില്‍ മൊഴിയെടുക്കും. ഇതിനായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. കലക്ടറുടെ മുന്‍മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കിയത്.
ഗവ. പ്ലീഡര്‍ ഉള്‍പ്പെടെയുള്ള നിയമവിദഗ്ധരുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും അന്വേഷണസംഘം അടുത്തദിവസം രേഖപ്പെടുത്തും. സംസ്ഥാന തലത്തില്‍തന്നെ വിവാദമായ കേസില്‍ മൊഴിയെടുക്കലും തെളിവെടുപ്പുകളും വിഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനുലഭിച്ച നിര്‍ദേശം. നിലവില്‍ പിപി ദിവ്യയുടെ മൊഴിയെടുക്കല്‍ മാത്രമാണ് വീഡിയോ റിക്കോര്‍ഡിങ് നടന്നത്.

ദിവ്യയുടെ ജാമ്യഹരജിയില്‍ എട്ടിന് തലശേരി സെഷന്‍സ് കോടതി വിധി പറയുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള സാധ്യത തള്ളുന്നില്ലെന്നും അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷക പി.എം സജിത പറഞ്ഞു.
ഇതിനിടെ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കലക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ രംഗത്തെത്തി. കലക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎഎസ് അസോസിയേഷൻ. നവീൻ ബേബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കലക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെട്ടു.കണ്ണൂർ കലക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷൻ്റെ പിന്തുണയെന്നത് ശ്രദ്ധേയമാണ്.
എഡിഎമ്മിൻ്റെ മരണത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കലക്ടർ നൽകുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ ആവശ്യപ്പെട്ടു. എഡിഎമ്മിൻ്റെ മരണത്തിൽ കുടുംബം കലക്ടർക്കെതിരെ രംഗത്തുവരുമ്പോഴാണ് കലക്ടറെ പിന്തുണച്ചു കൊണ്ടുള്ള ഐഎഎസ് അസോസിയേഷൻ്റെ നിലപാട് എന്നതാണ് ശ്രദ്ധേയമാവുന്നത്.
അതേസമയം, എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്നാണ് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആരോപണം.ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ പ്രൊസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്ത് കോടതിയിൽ നിലപാടെടുത്തു. പൊലീസ് ദിവ്യക്ക് വേണ്ടി ഒരു ഒളിച്ചുകളിയും നടത്തിയില്ലെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കലക്ടർ നിഷേധിച്ചതിന് കാരണം കലക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ലെന്നായിരുന്നു. ലീവ് നൽകാറില്ല. അത്തരത്തിൽ അടുപ്പം ഇല്ലാത്ത കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്.
ആരെങ്കിലും മാനസിക ഐക്യം ഇല്ലാത്ത ആളോട് കുറ്റസമ്മതം നടത്തുമോ? റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണമെന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ കേസ് എടുക്കേണ്ടതാണ്. ദിവ്യയുടെ ഭർത്താവിനൊപ്പം ജോലിചെയ്യുന്ന ആളാണ് പ്രശാന്തൻ. എന്നാൽ ഇതുവരെ ഇയാൾക്കെതിരെ കേസെടുത്തില്ല.
14ാം തീയതി വരെ അഴിമതി നടത്തിയെന്നോ, പണം വാങ്ങി എന്നോ ദിവ്യ ആരോപണം ഉണ്ടായിരുന്നില്ല. അനുമതി വൈകിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി ഇത് വരെ രേഖപ്പെടുത്തിയില്ല. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിച്ചു നടന്നു. കീഴടങ്ങിയത് നന്നായി. അല്ലെങ്കിൽ ഒളിച്ചു കളി തുടർന്നേനെ. കലക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കലക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications