Get Updates
Get notified of breaking news, exclusive insights, and must-see stories!

നവീന്‍ ബാബുവിന്റെ മരണം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത് ഇതിൻ്റെ ഭാഗമായിട്ടാണെന്നാണ് സൂചന. നിലവിലുള്ള സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ.പിയെ വയനാട് നർക്കോട്ടിക്ക് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂരിൽ നിന്നും മാറ്റുന്ന നിലവിൽ ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണ് നവീൻ ബാബു ആത്മഹത്യ ചെയ്ത കേസ് അന്വേഷിച്ചു വരുന്നത്. കണ്ണൂർ കലക്ടർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ അന്വേഷണ പരിധിയിൽ വരുന്ന കേസിൽ കണ്ണൂർ നഗരത്തിലെ ഒരു പൊലിസ് സ്റ്റേഷനിലെ എസ് എച്ച് ഒ അന്വേഷിക്കുന്നതിൽ പരിമിതികളുണ്ടെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളും നവീൻ ബാബുവിൻ്റെ കുടുംബവും ആരോപിച്ചിരുന്നു.

naveen-babu

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പത്തനംതിട്ടയിലെ മലയാലപ്പുഴയിലെ നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച വേളയിൽ ഈ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിപി ദിവ്യയുമായി ഏറെ അടുപ്പം പുലർത്തുന്ന പൊലിസ് ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കോടെരി. ഭരണകക്ഷി പാർട്ടിയായ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൻ്റെ അതീവ വിശ്വസ്തനായാണ് ശ്രീജിത്ത് കോടെരി അറിയപ്പെടുന്നത്. ചക്കരക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ ശ്രീജിത്ത് കൊടെരി ഭരണസ്വാധീനത്താൽ തിരിച്ചെത്തുകയായിരുന്നു.

നവീൻ ബാബു കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാത്തതിലും ഇതിനകം വിമർശനമുയർന്നിട്ടുണ്ട്. കേരളം മുഴുവൻ ചർച്ചയായ പ്രമാദമായ കേസായിട്ടു കൂടി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ എന്തുകൊണ്ടു തയ്യാറാവുന്നില്ലെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇതിനിടെ ദിവ്യയ്ക്കായി സമർപ്പിച്ച വാദമുഖങ്ങളിൽ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ കെ വിശ്വൻ നടത്തിയ വാദമുഖങ്ങളും വിവാദമായിട്ടുണ്ട്.

താൻ നിരപരാധിയെങ്കില്‍ എഡിഎം നവീന്‍ബാബു യോഗത്തില്‍ മിണ്ടാതിരുന്നതെന്തുകൊണ്ടെന്നാണെന്നാണ് പി പി ദിവ്യയ്ക്കായി ഹാജരായ 'പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ വാദിച്ചത്. എഡിഎം തെറ്റുകാരനല്ല എങ്കില്‍ എഡിഎം എന്തുകൊണ്ട് പ്രസംഗത്തില്‍ ഇടപെട്ടില്ലെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

എഡിഎമ്മിന് അദ്ദേഹത്തിന്റെ വാദം പറയാമായിരുന്നു. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എഡിഎമ്മിന് തന്നെ വന്നു കാണാമായിരുന്നു. ചടങ്ങില്‍ വീഡിയോ ഗ്രാഫര്‍ വന്നതില്‍ എന്താണ് തെറ്റ്? പൊതുചടങ്ങാണ് നടന്നത്. അതിലേക്ക് പ്രത്യേകം ആരെയും ക്ഷണിക്കേണ്ടതില്ല. കലക്ടര്‍ പറഞ്ഞിട്ടാണ് യോഗത്തിന് എത്തിയതെന്നും, അതിക്രമിച്ച് കടന്നു വന്നതല്ലെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ സംസാരിച്ചത്. പരാതിക്കാരുടെ പരാതി കള്ളമാണോയെന്ന് തനിക്ക് അറിയില്ല. അത് അന്വേഷിക്കേണ്ടത് പൊലീസാണ്. ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായ യാതൊന്നും പറഞ്ഞിട്ടില്ല. ടിവി ഓഫ് ചെയ്യാന്‍ അമ്മ പറഞ്ഞാല്‍ കുട്ടി ഉടന്‍ ആത്മഹത്യ ചെയ്താല്‍ അമ്മയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാകുമോ?. ഇങ്ങനെയെങ്കില്‍ അഴിമതിക്കെതിരെ എന്തെങ്കിലും പറയാനാകുമോ?. എഡിഎമ്മിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് പറഞ്ഞത്. എഡിഎം സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് വിഷമമുണ്ടാകേണ്ട കാര്യമില്ലെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചതെന്ന് പി പി ദിവ്യ യുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യയ്ക്കായി സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി യുടെ വാദം കേൾക്കുന്നതിനിടെ തലശ്ശേരി പ്രിൻസിപ്പൽ സെഷന്‍സ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അവരുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന്‍ പറഞ്ഞു..

സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യയായ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പി പി ദിവ്യ. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിലേക്ക് വന്നത്. എന്നാല്‍ ഔദ്യോഗിക ക്ഷണമുണ്ടായിരുന്നില്ല. മറ്റൊരു പരിപാടിക്കിടെ ചടങ്ങിലേക്ക് വരില്ലേയെന്ന് കലക്ടര്‍ ചോദിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടര്‍ ആണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോ​ഗത്തിൽ‌ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രസിഡന്റ് സ്ഥാനം പി പി ദിവ്യ രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്‍കി. എൻഒസി വേ​ഗത്തിലാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രശാന്തന്‍ ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്‌നത്തിലാണ് ഗംഗാധരന്‍ എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+