നവരാത്രി ഉത്സവം കളറാകും; തളിപറമ്പിൽ മൂവായിരത്തിലേറെ ബൊമ്മക്കൊലു ഒരുങ്ങി, ഇനി ആഘോഷം
തളിപ്പറമ്പ് : തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകങ്ങളായി നവരാത്രി മഹോത്സവത്തിന് മൂവായിരം ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം കളറായി മാറി. തളിപറമ്പ്
ചിറവക്ക് പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ് രണ്ടാം ബൊമ്മക്കൊലു ഉത്സവം കഴിഞ്ഞ ദിവസം തുടങ്ങിയത്.
രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷ്‌ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയ മൂവായിരത്തിലധികം ബൊമ്മകളെ അണിനിരത്തിയാണ് ബൊമ്മക്കൊലു ഉത്സവം ഒരുക്കിയത്. യേശുക്രിസ്തുവിന്റെ ജനനം, മക്ക, നാനാമത ചിഹ്നങ്ങൾ എന്നിവയും ഒരുക്കി. തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ബൊമ്മകളെ ഒരുക്കുന്നത്. പരമ്പരാഗത ശൈലിയിലാണ് തളിപ്പറമ്പ് നീലകണ്ഠ അയ്യർ സ്മാരക ഹാളിൽ ബൊമ്മക്കൊലു ഒരുക്കിയത്.

തമിഴ് ബ്രാഹ്മണരുടെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് 'ബൊമ്മക്കൊലു' വയ്ക്കൽ. 'ബൊമ്മ' എന്നാൽ പാവ എന്നും 'കൊലു' എന്നാൽ പടികൾ എന്നുമാണ് അർഥം. പുരാതന ഹിന്ദു ഗ്രന്ഥങ്ങളായ രാമായണം, പുരാണങ്ങൾ, ദശാവതാരം എന്നിവ പോലെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യൻ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകൾ ക്രമീകരിച്ചിരിക്കുന്നത്.
രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ, യാഗങ്ങൾ, കൃഷ്‌ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയവയെല്ലാം ശിൽപ്പരൂപത്തിൽ കാണികൾക്ക് മുന്നിലെത്തുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും , മക്കയും നാനാമത ചിന്ഹങ്ങളും ഇവിടെ ബൊമ്മക്കൊലുവായി ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ ആചാരത്തില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവീദേവന്മാരുമടക്കം ഇരുന്നൂറ്റി ഒമ്പതോളം തീമുകളിലാണ് ബൊമ്മ കൊലു ഒരുക്കിയിരിക്കുന്നത്.
ബദരീനാഥ് മുൻ രാവൽ ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെയാണ് ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കം കുറിച്ചത്. സ്ഥാപകനും പ്രശസ്ത പരിസ്ഥിതി വന്യജീവി പ്രവർത്തകനുമായ വിജയ് നീലകണ്ഠനാണ് ബൊമ്മക്കൊലു ഒരുക്കിയത്. മൈസൂർ, ബംഗളൂരു, മധുര, കാഞ്ചീപുരം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നാണ്
ബൊമ്മകൾകൾ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം 12വരെ വൈകുന്നേരം ആറുമണി മുതൽ 8 രാത്രി എട്ടുമണിവരെ പൊതുജനങ്ങൾക്ക് സന്ദർശനം ഒരുക്കിയിട്ടുണ്ട്. ബദരീനാഥ് മുൻ റാവൽ ഈശ്വരപ്രസാദ് നമ്പൂതിരിയാണ് ബൊമ്മക്കൊലു പ്രദർശനം ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിനാളുകളാണ് ബൊമ്മക്കൊലു കാണാനായി എത്തുന്നത്.
കലാസംവിധായകൻ ദുന്ദു രഞ്ജീവ് മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ഇ കെ കുഞ്ഞിരാമൻ, മേപ്പള്ളി നാരായണൻ നമ്പൂതിരി, പി സി വിജയരാജൻ, പി വി രാജശേഖരൻ, പ്രമോദ് കുമാർ, ഡോ. കെ വി വത്സലൻ, ഗിരീഷ് പൂക്കോത്ത്, മാത്യു അലക്സാണ്ടർ, ഡോ. രഞ്ജീവ് പുന്നക്കര, അജിത് കൂവോട്, വിനോദ് അരിയേരി, എ കെ ഷഫീഖ്, രാജേഷ് പുത്തലത്ത് തുടങ്ങിയവരുംബൊമ്മക്കൊലു കാണാനെത്തി.












Click it and Unblock the Notifications