• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഉളിക്കൽ പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താൻ നാവികസേനയിറങ്ങും: കുട്ടികൾ പുഴയിൽ പോയത് അമ്മയ്ക്കൊപ്പം!!

  • By Desk

ഇരിട്ടി: ഉളിക്കല്‍ നുച്ചിയാട് കോടാപറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവിക സേനയുടെയും, തദ്ദേശീയരായ മുങ്ങല്‍ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് കെ സി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് നാടിനെ നടുക്കി കൊണ്ട് രണ്ട് കുട്ടികളും ഒരു സ്ത്രീയും നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പെട്ടത്. നുച്ചിയാട് പുഴയില്‍ അലക്കാന്‍ യുവതിയോടൊപ്പം എത്തിയതായതായിരുന്നു കുട്ടികൾ. നുച്ചിയാട് സ്വദേശിനി പള്ളിപ്പാത്ത് താഹിറയും (32), മകന്‍ ഫായിസ്, താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്ത് (13) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

കൊവിഡ് വ്യാപനം: കണ്ണൂരിൽ 47 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയ്മെൻ്റ് സോണുകളാക്കി!!

ഇതില്‍ താഹിറയുടെയും ബാസിത്തിന്റെയും മൃതദേഹം അപകട ദിവസം തന്നെ കിട്ടിയിരുന്നു. താഹിറയുടെ കാണാതായ മകന്‍ ഫായിസിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫായിസിനായുള്ള തിരച്ചില്‍ ശനിയാഴ്ച്ചയും തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് എം.എല്‍.എ ഇടപെട്ട് നേവിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്കായുള്ള തിരച്ചില്‍ ഞായറാഴ്ച്ചയും തുടരും.

കഴിഞ്ഞ ദിവസമാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടത്. ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം നടതിന് 50 മീറ്റർ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടിഞ്ഞിരുന്നു.

ഫായിസിന് വേണ്ടി ഫയർഫോഴ്സ് രണ്ടു യൂണിറ്റും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് കുട്ടികളും ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസുകാരാണ്. ഉളിക്കൽ പൊലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പൊലീസ്ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി തഹസിദാർ കെ കെ ദിവാകരൻ അപകടസ്ഥലത്തെത്തി.

മണൽ വാരൽ കൂടിയതിനാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഈ മേഖലയിൽ വ്യാപകമായി കരയിടിഞ്ഞിരുന്നു. പുഴയിലെ മണൽവാരൽ കാരണം ചുഴികളും ഗർത്തങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ് സൂചന. പ്രളയത്തിനു ശേഷമുള്ള ഈ മാറ്റം തിരിച്ചറിയാതെയാണ് യുവതിയും കുട്ടികളും പുഴയിലേക്ക് ഇറങ്ങിയതെന്നാണ് സൂചന. നേരത്തെ ശ്രീകണ്ഠാപുരം ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് യുവാക്കൾ മുങ്ങിമരിച്ചിരുന്നു. നിർമ്മാണ തൊഴിലാളികളായ യുവാക്കളാണ് മരിച്ചത്.

ഈ ദുരന്തത്തിനും ഇടയാക്കിയത് അനിയന്ത്രിതമായ മണൽവാരലായിരുന്നു. വേനൽക്കാലത്ത് ഈ മേഖലയിൽ വ്യാപകമായ മണൽവാരലാണ് നടന്നത്. ഇരുളിന്റെ മറവിലാണ് മലയോര മേഖലയിലെ മാഫിയ മണൽ വാരാനെത്തുന്നത്.ഇതിനായി ഇതര സംസ്ഥാന തൊഴിലാളികളെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധിക്യതരുടെ ഒത്താശയോടെയാണ് ഇത്തരം മണൽവാരൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നതാണ് പ്രദേശവാസികളുടെ പരാതി.

English summary
Navy will search for child goes missing in Ulikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X