ജയില്‍ മോചിതനായ മുന്‍ലക്ഷദ്വീപ് എംപിക്ക് എന്‍സിപി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി
വധശ്രമകേസില്‍ ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസലിനൊപ്പം അറസ്റ്റിലായ മൂന്നുപേരും ജയില്‍ മോചിതരായി

കണ്ണൂര്‍: നാഷണിലിസ്റ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശതിരയിളക്കി ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി പുറത്തിറങ്ങി. മുഹമ്മദ് ഫൈസലിനെ വധശ്രമകേസില്‍ ശിക്ഷിച്ച കവരത്തി കോടതി വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. മുഹമ്മദ് ഫൈസലിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെയും ലക്ഷദ്വീപിലെയും നൂറോളം എന്‍ സി പി പ്രവര്‍ത്തകര്‍ ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനു മുന്‍പിലെത്തിയിരുന്നു.
എന്നാല്‍ ലക്ഷദ്വീപില്‍ നിന്നും ഇ.മെയില്‍ ലഭിക്കുന്നതു വൈകിയതും ഒറിജനല്‍ കോപ്പിലഭിക്കാത്തതും കാരണം ജയില്‍ മോചനം മണിക്കൂറുകളോളം വൈകി. ഒടുവില്‍ സാങ്കേതിക തടസം നീക്കിയാണ് മുഹമ്മദ് ഫൈസലിന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. എന്‍.സി.പി നേതാക്കാളായ എം.പി മുരളി, സുരേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജയില്‍ മോചിതനായ മുഹമ്മദ് ഫൈസലിനെ സ്വീകരിച്ചു കണ്ണൂര്‍ നഗരത്തിലേക്ക് ആനയിച്ചത്. കാല്‍ടെക്‌സ് ജങ്ഷനില്‍ പ്രവര്‍ത്തകര്‍ മുഹമ്മദ് ഫൈസലിന് സ്വീകരണ സമ്മേളനം നടത്തി.
വധശ്രമകേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിനൊപ്പം മൂന്നുപേരും ജയില്‍ മോചിതരായിട്ടുണ്ട്. ജസ്റ്റിസ് ബൈച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. വധശ്രമകേസില്‍ കവരത്തി വിചാരണ കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചതു സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുളള പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രി പി. എം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി സെഷന്‍സ് കോടതിയിാണ് മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറല്‍അമീന്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് പത്തുവര്‍ഷം തടവും ഓരോലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നതിനിടെയാണ് മുന്‍ എം.പി ജയില്‍ മോചിതനായത്. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ എം.പി സ്ഥാനം മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നുമാണ് ലക്ഷദ്വീപ് എന്‍.സി.പി പിടിച്ചെടുത്തത്.












Click it and Unblock the Notifications