കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിന്റെ തലയ്ക്കടിച്ചു മാല കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍

Google Oneindia Malayalam News

കണ്ണൂര്‍: സൗഹൃദം നടിച്ച് ജെ.സി.ബി മെക്കാനിക്കായ യുവാവിന്റെ വാടക ക്വാട്ടേര്‍സിലെത്തി മദ്യപിച്ച ശേഷം അമ്മിക്കുട്ടി കൊണ്ട് തലക്കടിച്ച് രണ്ട് പവന്റെ മാലയുമായി കടന്നുകളഞ്ഞ പ്രതി റിമാന്‍ഡില്‍. കണ്ണൂര്‍ കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. മട്ടന്നൂര്‍ ഉളിയില്‍ നരയന്‍പാറയിലെ അല്‍ മാസില്‍ കെ. നൗഷാദിനെ (42)യാണ് ടൗണ്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.

sS

ഇക്കഴിഞ്ഞ നാലാം തീയതി രാത്രി മേലെ ചൊവ്വ പാതിരിപ്പറമ്പ് പെരിങ്ങോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കണ്ണൂര്‍ സുസുകി സിഗ്‌നേച്ചറില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന എം.കെ. സിതേഷിനെ(34)യാണ് ഇയാള്‍ ആക്രമിച്ചത്. ബാറില്‍ വച്ച് പരിചയപ്പെട്ട് സൗഹൃദം നടിച്ച് ശേഷം ക്വാട്ടേര്‍സിലെത്തിയ നൗഷാദ് ഇയാളെ വീടിന്റെ അടുക്കളയിലുണ്ടായിരുന്ന അമ്മികുട്ടി കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍'രാമന്‍പിള്ള ബുദ്ധിപൂര്‍വം ഒരു കാര്യം പറഞ്ഞു.. ഏറ്റുപിടിക്കാന്‍ ദിലീപ് അനുകൂലികളും'; സംവിധായകന്‍

സിതേഷിനെ അബോധാവസ്ഥയിലാക്കിയ ശേഷം രണ്ട് പവന്റെ മാല കവര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കൂത്തുപറമ്പ് ബാറില്‍ വച്ച് ഇന്‍സ്പെക്ടര്‍ ബിനു മോഹനും സംഘവും സാഹസികമായി പിടികൂടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ് എ കെ ജി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സിതേഷിന് പ്രതിയെ കുറിച്ച് വിവരമൊന്നും അറിയാത്തത് പോലീസ് അന്വേഷണത്തിന് തടസ്സമായി.

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടിലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

തുടര്‍ന്ന് സംഭവസ്ഥലത്തും പരിസരങ്ങളിലുമുണ്ടായിരുന്ന 50 ഓളം നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ 24 മണിക്കൂറിനകം കണ്ടെത്തിയത്. നൗഷാദ് വില്‍പന നടത്തിയ സ്വര്‍ണമാല ഇരിട്ടിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബിസെന്‍സസ് വൈകിക്കുന്നത് ഇതിന് വേണ്ടി; എണ്ണിയെണ്ണി കാരണം പറഞ്ഞ് എംഎ ബേബി

70000 രൂപയ്ക്കാണ് ഇയാള്‍ കളവ് മുതല്‍ പഴയ സ്വര്‍ണമെടുക്കുന്ന ഇരിട്ടിയിലെ ഒരു ജ്വല്ലറയില്‍ വില്‍പന നടത്തിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയില്‍ ഹരജി നല്‍കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.

അന്വേഷണ സംഘത്തില്‍ ടൗണ്‍ സ്റ്റേഷന്‍ എസ് ഐ. സി.എച്ച്. നസീബ്, എ.എസ്.ഐ. മാരായ രാഗേഷ്, എം.അജയന്‍, രഞ്ചിത്ത് സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ നാസര്‍, രാജേഷ്, ബാബു മണി എന്നിവരും ഉണ്ടായിരുന്നു.

English summary
necklace stolen by hitting young man's head, Accused in remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X