Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളോട് അവഗണന; കാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പുറത്ത്

കണ്ണൂര്‍:സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാംവര്‍ഷ സിലബസ് പ്രഖ്യാപിക്കാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ത്രിശങ്കുവിലായി. ക്ലാസ് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിഎ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളുടെ കോംപ്ലിമെന്ററി പേപ്പര്‍ വിഷയങ്ങളിലെ സിലബസ് ഇനിയും സര്‍വ്വകലാശാലാ അംഗീകരിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വി സി യാണ് വിഷയം നീട്ടി കൊണ്ടുപോകുന്നതെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു.

im

മുപ്പത്തി അഞ്ചായിരത്തില്‍പരം വിദ്യാര്‍ഥികള്‍ വിദൂര പ്രൈവറ്റ് വിഭാഗങ്ങളില്‍ പഠിച്ചു കൊണ്ടിരുന്ന കണ്ണൂരില്‍ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുകയാണ്. ഇഗ്‌നോയടക്കമുള്ള സര്‍വ്വകലാശാലകളെ തേടിപ്പോകേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളുടെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാനാരംഭിച്ച യൂണിവേഴ്‌സിറ്റി ഈ മേഖലയോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.വിദ്യാര്‍ഥിസംഘടനകളും, ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെടുന്നില്ല. റഗുലര്‍ സ്വാശ്രയ കോളേജുകളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങിയിട്ടും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനു ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടു പോലുമില്ല. ഈ വര്‍ഷം കോഴ്‌സുകള്‍ തുടങ്ങാനുളള അനുവാദം സര്‍ക്കാര്‍ നേരത്തേ തന്നെ നല്‍കിയിരുന്നു.എന്നിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ഒന്നാം വര്‍ഷ ബി എ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളുടെ സിലബസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുക. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ പരീക്ഷകള്‍ ഉടന്‍ നടത്തുക. ഒന്നാം വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ക്ഷണിക്കുക. എന്നീ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കാത്ത പക്ഷം, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും, അധ്യാപകരെയും, മറ്റ് വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അണിനിരത്തി നിരാഹാര സത്യാഗ്രഹമുള്‍പ്പെടെ അനിശ്ചിത കാല സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ;കണ്ണൂര്‍, കാസര്‍ഗോഡ് , വയനാട് ജില്ലകളിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വ്വ കലാശാല ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പാരലല്‍ കോളേജ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.വാര്‍ത്താ സമ്മേളനത്തില്‍അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കെ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ടി.കെ.രാജീവന്‍, ട്രഷറര്‍ യു നാരായണന്‍ രക്ഷാധികാരികളായ, കെ.പി.ജയ ബാലന്‍, സി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+