ധര്‍മ്മടത്ത് അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം പാലം യാഥാര്‍ത്ഥ്യമാകുന്നു
കണ്ണൂര്‍: ധര്‍മടത്ത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പാലം വരുന്നു. പെരളശേരി - കീഴത്തൂര്‍ പാലം നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലെത്തിയത്. അരനൂറ്റാണ്ടിലേറെക്കാലമായി പെരളശേരി - വേങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് പാലം പണിയുകയെന്നത്.
കീഴത്തൂരില്‍ നിന്നും പെരളശേരി ടൗണിന് സമീപത്തെ പള്ള്യത്താണ് പാലം എത്തിച്ചേരുന്നത്. ഇതിന്റെ തൂണുകളുടെയും പാലത്തിന്റെയും കോണ്‍ക്രീറ്റ് പണികള്‍ പുരോഗമിച്ചു വരികയാണ്. വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന പാലമാണിത്. കണ്ണൂര്‍ - കൂത്തുപറമ്പ് റോഡില്‍ നിന്ന് നിലവില്‍ ഇവിടേക്ക് റോഡുണ്ട്. ഇതു വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

ഇതിനായി ആളുകളില്‍ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്ട്. ഇതിലൂടെയാണ് നിര്‍ദ്ദിഷ്ട എ.കെ.ജി മ്യൂസിയത്തിലേക്കുള്ള വഴി കീഴത്തൂര്‍ ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി ആളുകളുടെ സമ്മതപത്രം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ 17 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്.
പിന്നീട് ഇവിടെ ജില്ലാ പഞ്ചായത്ത് തൂക്കുപാലം നിര്‍മ്മിച്ചു. എന്നാല്‍ വാഹന യാത്രക്കാരുടെ ദുരിതം ഇതു കൊണ്ടു അവസാനിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ക്രീറ്റ് പാലത്തിനായി മുറവിളി തുടങ്ങിയത്. കീഴത്തു രില്‍ നിന്നും പെരളശേരിയിലേക്ക് നിലവില്‍ ആളുകള്‍ എത്തുന്നത് തൂക്കുപാലം വഴിയാണ് വാഹന സൗകര്യമില്ലാത്തതുകാരണം അടുത്ത ടൗണായിട്ടു കൂടി കീഴത്തൂരില്‍ നിന്ന് ആളുകള്‍ക്ക് പെരളശേരിയിലെത്താന്‍ കഴിയുന്നില്ല.
ഏഴു കിലോമീറ്റര്‍ ചുറ്റി മമ്പറം വഴിയാണ് വാഹനങ്ങള്‍ കീഴത്തൂരില്‍ നിന്ന് ഇപ്പോള്‍ പെരളശേരിയിലെത്തുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മമ്മാക്കുന്ന്, കാടാച്ചിറ,മേലൂര്‍, കടമ്പൂര് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് മട്ടന്നൂര്‍ വിമാന താവളത്തിലേക്കുള്ള എളുപ്പവഴിയായും ഇതു ഉപയോഗിക്കാമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ ഈ പാലത്തിന് തൊട്ടടുത്താണ് നിര്‍ദ്ദിഷ്ട എ.കെ.ജി മ്യൂസിയം വരുന്നത്. അതു കൊണ്ടു തന്നെ കിഫ്ബി ഫണ്ടു ചെലവഴിച്ചു വരുന്ന പുതിയ പാലത്തിന് ടുറിസം പ്രാധാന്യവുമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications