കണ്ണൂര്‍ വിമാനത്താവളത്തിന് പുതിയ കാര്‍ഗോ കോംപ്ലക്‌സ്, ചിങ്ങം ഒന്നിന് ആരംഭിക്കും
കണ്ണൂര്‍: കണ്ണൂരിന്റെ വാണിജ്യവികസനത്തിന് കുതിപ്പേകാന്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ ആദ്യ കാര്‍ഗോ കോംപ്ളക്സ് ചിങ്ങം ഒന്നിന് ആരംഭിക്കുന്നു വടക്കെ മലബാറിന്റെ വാണിജ്യവളര്‍ച്ചയ്ക്കു കുതിപ്പേകാന്‍കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ ആദ്യ കാര്‍ഗോവിമാനസര്‍വീസ് പുറപ്പെടുമെന്ന് ദ്രാവിഡയന്‍ ഏവിയേഷന്‍സര്‍വീസ് കമ്പിനി മാനേജിങ് ഡയറക്ടര്‍ ഉമേഷ് കാമത്ത് എം.ഡി കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമെഴ്സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് വൈകുന്നേരം നാലുമണിക്ക് ഷാര്‍ജിയിലേക്കാണ് ആദ്യ സര്‍വീസ് നടത്തുക. കാര്‍ഗോസര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737-700 വിമാനത്തില്‍ 18 ടണ്‍ ഭാരശേഷിയുണ്ട്. 18ന് രാത്രി ഒന്‍പതുമണിക്ക് ദോഹയിലേക്കാണ് അടുത്ത യാത്ര. തുടക്കത്തില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കം നടക്കുക. തുടര്‍ന്ന് യൂറോപ്പ്, ഏഷ്യ-പസഫിക്ക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെക്കും സര്‍വീസ് നടത്തുമെന്നും ഉമേഷ് കാമത്ത് അറിയിച്ചു.

കൊച്ചി ആസ്ഥാനമായുളള ദ്രാവിഡയന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി ഓണാഘോഷത്തോടനുബന്ധിച്ചു ഈ മാസം 23-മുതല്‍ 27-വരെ തുടര്‍ച്ചയായി അഞ്ച് ദിവസം സര്‍വീസ് നടത്തും. കണ്ണൂരിന്റെ ടൂറിസം രംഗത്ത് കുതിപ്പേകുന്നതിന് ചെറുവിമാനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസും രണ്ടുഘട്ടമായി ആരംഭിക്കുമെന്ന് ഉമേഷ് കാമത്ത് അറിയിച്ചു. കണ്ണൂരിലെ ജിഎസ്എ കണ്ണൂര്‍ ഇന്റര്‍ നാഷനല്‍ ഫ്രൈറ്റ് ഫോര്‍വാഡിങ് ആന്‍ഡ് ലോജസ്റ്റിക്സ് കമ്പിനി(കിഫാല്‍)യാണ് കാര്‍ഗോസര്‍വീസിന്റെ കണ്ണൂരിലെ നടത്തിപ്പുകാര്‍.
കേരളത്തിലെ ആദ്യ എയര്‍ കാര്‍ഗോ സര്‍വീസ് കണ്ണൂരില്‍ ആരംഭിക്കുന്നതോടെ കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്‍പനിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പായനിര്‍മാണം, മുളയുല്‍പന്നങ്ങള്‍ തുടങ്ങി ഉത്തരമലബാറിന്റെ പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി ലഭിക്കാന്‍ സഹായകരമാവുമെന്നും കണ്ണൂരിലെ തെയ്യങ്ങള്‍ ഉള്‍പ്പെടെയുളള അനുഷ്ഠാനകലാരൂപങ്ങള്‍ കാണാനും ഇവിടുത്തെ രുചിവൈവിധ്യമറിയാനും ധാരാളം വിനോദസഞ്ചാരികളെത്തുമെന്ന്പ്രതീക്ഷിക്കുന്നതായും ഉമേഷ് കാമത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിയാല്‍ കാര്‍ഗോ ഹെഡ് ടി.ടി സന്തോഷ്‌കുമാര്‍, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ കൊമേഴ്സ് സെക്രട്ടറി സി.അനില്‍കുമാര്‍, പ്രസിഡന്റ് ടി.കെ രമേഷ് കുമാര്‍, സച്ചിന്‍സൂര്യകാന്ത് മഖേച്ച എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications