കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഇന്നും പുതിയ കേസ്: കൊവിഡ് ബാധിച്ചത് ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ രണ്ടു പേർക്ക് കൂടി കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും മുംബെയിൽ നിന്നുമെത്തിയവർക്കാണ് ഞായറാഴ്ച്ചത്തെ പരിശോധനയിൽ കൊ വിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പിനടുത്തുള്ള പാട്യം, മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മാലൂർ തോലമ്പ്ര എന്നിവടങ്ങളിലുള്ള രണ്ടു പേര്‍ക്കു കൂടിയാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചത്.

 പാലക്കാടിന് ആശങ്ക; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! മൂന്ന് പേരും എത്തിയത് ചെന്നൈയിൽ നിന്ന് പാലക്കാടിന് ആശങ്ക; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! മൂന്ന് പേരും എത്തിയത് ചെന്നൈയിൽ നിന്ന്

മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശി 24കാരനും മെയ് 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്പ്ര സ്വദേശി 27കാരനുമാണ് പുതുതായി കൊവിഡ് രോഗം ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് മെയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

 coronavirus-3751

നിലവില്‍ കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5240 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 23 പേരും കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 10 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും വീടുകളില്‍ 5196 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 4816 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4713 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4467 എണ്ണം നെഗറ്റീവാണ്. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ഇതിനിടെ

ഞായറാഴ്ച്ച കാസർഗോഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍​ക്ക് കൂ​ടി കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസം അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 39 വ​യ​സു​ള്ള പ്രവാസിക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചിരുന്നു. കു​വൈ​റ്റി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ ഈ ​വ്യ​ക്തി ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 15 ആ​യി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 16 പേ​രെ പു​തു​താ​യി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
നേ​ര​ത്തേ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്ന പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യേ​യും വീ​ണ്ടും പ​നി​യും ചു​മ​യും മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പി​ള്‍ വീ​ണ്ടും ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​നയ്​ക്കാ​യി അ​യ​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന് ഇ​തു​വ​രെ വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​പ്പോ​ള്‍ ആ​കെ 1,662 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ വീ​ടു​ക​ളി​ല്‍ 1,451 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 211 പേ​രു​മാ​ണ് ഉ​ള്ള​ത്. 120 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

നേരത്തെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് മേ​യ് നാ​ലി​ന് ജി​ല്ല​യി​ലെ​ത്തു​ക​യും 11 ന് ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത പൈ​വ​ളി​കെ സ്വ​ദേ​ശി​യെ ത​ല​പ്പാ​ടി​യി​ല്‍ നി​ന്ന് കാ​റി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന 50 വ​യ​സു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 35 വ​യ​സു​ള്ള ഭാ​ര്യ​യും ഇ​വ​രു​ടെ 11 ഉം ​എ​ട്ടും വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ളും കഴിഞ്ഞ ദിവസം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്. കാ​റോ​ടി​ച്ച വ്യ​ക്തി ഈ ​കാ​ല​യ​ള​വി​ല്‍ മൂ​ന്നു​ത​വ​ണ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍​സ​ര്‍ രോ​ഗി​യു​മാ​യി വ​രി​ക​യും ആ​ശു​പ​ത്രി​യി​ലെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡ്, ലാ​ബ്, എ​ക്സ്-​റേ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത് ആ​ശ​ങ്ക​യു​ടെ ആ​ഴ​മേ​റ്റു​ന്നു.ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്ന എ​ല്ലാ​വ​രേ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

English summary
New cases reported from Kannur on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X