കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫിറ്റ്്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത സ്‌കൂള്‍ കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പരാതി: കണ്ണാടിപ്പറമ്പ് ദേശേസവ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടമാണ് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത് കണ്ണൂരില്‍ വന്‍വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

പട്ടാപ്പകല്‍ വ്യാപാരിയില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണക്കട്ടി തട്ടിയെടുത്തു: സംഭവം തലശ്ശേരിയിൽപട്ടാപ്പകല്‍ വ്യാപാരിയില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണക്കട്ടി തട്ടിയെടുത്തു: സംഭവം തലശ്ശേരിയിൽ

സാജന്‍ പാറയിലെന്ന വ്യവസായ സംരഭകന് കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സ്‌കൂള്‍ കെട്ടിടം യാതൊരു അനുമതിയും ലഭിക്കാതെ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ ഈ കെട്ടിടത്തില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനവും തുടങ്ങി. നാല് ക്ലാസ് റൂമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിടത്തിന്റെ അനുമതിക്കായി സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 12 നാണ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ ഇനിയും തീരുമാനമാകാതെ ഫയലില്‍ കിടക്കുകയാണ്. അതേസമയം ജൂണ്‍ 29 ന് വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. നമ്പര്‍ ലഭിക്കാത്ത സ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

11-kannur-map-

അസിസ്റ്റന്റ് എഞ്ചിനീയറുടെ പരിശോധനയ്ക്ക് ശേഷം നാറാത്ത് പഞ്ചായത്താണ് കെട്ടിടത്തിന് അനുമതി നല്‍കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റടക്കം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് എന്‍ജിനിയറുടെ റിപ്പോര്‍ട്ട് വൈകുന്നതാണ് അനുമതി നല്‍കാനുള്ള കാലതാമസത്തിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിശോധനക്ക് ശേഷം കെട്ടിടത്തിന് എന്തെങ്കിലും നിര്‍മ്മാണ തകരാര്‍ കണ്ടെത്തിയാല്‍ ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല.

English summary
New controversy about fitness certificate of School in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X