കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഒരാൾക്ക് കൂടി കൊവിഡ്: കൂത്തുപറമ്പ് സ്വദേശിക്ക് വൈറസ് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് കൂത്തുപറമ്പ് മുര്യാട് സ്വദേശിക്ക് ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത് 34 പേരാണ്. സംസ്ഥാനത്ത് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചവരിൽ രണ്ടുപേരിലൊരാൾ കണ്ണൂരിലായത് വീണ്ടും ജില്ലയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്കാണ് പുതുതായി രോഗംഗം സ്ഥിരീകരിച്ചത്.

ബിഹാറിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി: തിരിച്ചെത്തുന്നത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ!! ബിഹാറിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി: തിരിച്ചെത്തുന്നത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ!!

എട്ടു പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുള്ളത് കണ്ണൂരിൽ ആറുപേരും ഇടുക്കിയിൽ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു മാസമായി വയനാട്ടിൽ വൈറസ് ബാധ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനിടെ കൊവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ റിവേഴ്സ് ക്വാറന്റൈൻ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട കണ്ണുരിലെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നത്. രോഗം ഭേദമായാലും ഇതു പ്രകാരം രോഗികൾക്ക് പുറത്തിറങ്ങാനാവില്ല. ഇവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം.

9-1585205160-15867

28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ 15 പേർക്ക് രോഗബാധയുണ്ടായ ജില്ലയാണ് കണ്ണൂർ . ഇവിടെ 14 ദിവസം ക്വാറന്റീലിൽ പോയ53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 ദിവസത്തിലധികം നീരീക്ഷണത്തിലിരുന്ന 104 പേരിൽ 72 പേരും ഒരു രോഗലക്ഷണങ്ങളും കൂടാതെ കൊ വിഡ് രോഗികളായി. എത്ര ദിവസവും നിരീക്ഷണത്തിൽ കഴിഞ്ഞാലും രോഗം വരാൻ സാധ്യതയുണ്ടെന്നാണ് ഇതിലുടെ തെളിഞ്ഞത്വി. ദേശത്ത് നിന്നു വരുന്നവരെ നിർബന്ധമായും 40 ദിവസം കഴിഞ്ഞ ശേഷം മാത്രമേ പുറത്തുവിടുവെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ഇതിനിടെ കണ്ണൂരിൽ 23 ഹോട്ട് സ്പോട്ടുകളായി തരം തിരിച്ചിട്ടുണ്ട്. കണ്ണൂരിൽ റെഡ് സോൺ പ്രദേശമായതിനാൽ ഇപ്പോഴും അതിശക്തമായ നിരീക്ഷണങ്ങൾ. തുടരുകയാണ്. ഇടറോഡുകളൊക്കെ പൊലിസ് അടച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ട് സ്ഥലങ്ങളിൽ

കടകൾ പൂർണമായി അടക്കുകയും കച്ചവടം ഓൺലൈനിലൂടെയാക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടിയതോടെ ഇരിട്ടി എടക്കാനം - പഴശ്ശി പ്രൊജക്ട് റോഡിലുൾപ്പെടെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി നഗരസഭയെ ഹോട്സ് പോടിൽ നിന്നും ഒഴിവാക്കിയെങ്കിലും കണ്ണൂർ ജില്ല റെഡ് സോൺ മേഖലയായി തുടരുന്ന പശ്ചാത്തലത്തിലും ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലുമാണ് അതീവ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇരിട്ടി എടക്കാനം റോഡിലുൾപ്പെടെ പുതുതായി മുന്നൂ കേന്ദ്രങ്ങളിൽ കൂടി പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയത്

ഇരിട്ടി നഗരസഭയിൽ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയെങ്കിലും ജില്ലയിൽ റെഡ് സോൺ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമായി തുടരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിട്ടി എടക്കാനം റോഡിൽ വള്ളിയാട് പനമുക്കിലാണ് പുതുതായി പിക്കറ്റിംഗ് ഏർപ്പെടുത്തിയത്. ഇതിന് പുറമെ കീഴൂരിൽ പിക്കറ്റിംഗ് ഒഴിവാക്കി പുന്നാട് ,തന്തോട്, പെരിങ്കരി, കോളിക്കടവ്, എന്നീ വിടങ്ങളിലും പുതുതായി പൊലിസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയത്.

മതിയായ യാത്രാരേഖകളും സത്യപ്രസ്താവനയുമില്ലാതെയുള്ള യാത്രകൾ ഇതുവഴി അനുവദിക്കില്ല. മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്കു വിധേയമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരമാണ് മേഖലയിൽ പോലീസ് നടപടി കർശനമാക്കിയത്

English summary
New coronavirus case reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X