Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയിൽ 536 പേർക്കുകൂടി കോവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കി

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി

കണ്ണൂർ: കണ്ണൂ ജില്ലയില്‍ തിങ്കളാഴ്ച 536 പേര്‍ക്കുകൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 44 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി. ഇവരില്‍ 305 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി.

Kannur Covid

ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 58197 ആയി. 345 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4484 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4240 പേര്‍ വീടുകളിലും ബാക്കി 244 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17653 പേരാണ്. ഇതില്‍ 17158 പേര്‍ വീടുകളിലും 495 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 747764 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 747355 എണ്ണത്തിന്റെ ഫലം വന്നു. 409 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 36
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 44
ആലക്കോട് 14
അഞ്ചരക്കണ്ടി 3
ആറളം 11
അഴീക്കോട് 1
ചപ്പാരപ്പടവ് 5
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 11
ചെറുപുഴ 10
ചെറുതാഴം 14
ചിറക്കല്‍ 6
ചൊക്ലി 3
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 8
ഏഴോം 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 1
കല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 14
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 7
കീഴല്ലൂര്‍ 2
കോളയാട് 10
കൂടാളി 4
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 11
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 8
മുണ്ടേരി 4
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 10
നാറാത്ത് 3
ന്യൂമാഹി 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 6
പരിയാരം 3
പാട്യം 1
പായം 12
പയ്യാവൂര്‍ 3
പെരളശ്ശേരി 5
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 12
പിണറായി 7
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 5
ഉളിക്കല്‍ 7
വളപട്ടണം 3
വേങ്ങാട് 2
മാഹി 3
കോട്ടയം 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 3
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ചിറക്കല്‍ 1
ധര്‍മ്മടം 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 3
കീഴല്ലൂര്‍ 1
കുഞ്ഞിമംഗലം 3
മാടായി 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
പട്ടുവം 1
പയ്യാവൂര്‍ 3
തില്ലങ്കേരി 1
ഉളിക്കല്‍ 5
കോഴിക്കോട് 1
മാഹി 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കുറ്റിയാട്ടൂര്‍ 1
പയ്യാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
കടന്നപ്പള്ളി പാണപ്പുഴ 1
നടുവില്‍ 1
മാഹി 1
രോഗമുക്തി 305 പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മറ്റ് വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ കടകളിലും സാനിറ്റൈസര്‍, ശാരീരിക അകലം തുടങ്ങിയ കൊവിഡ് പ്രോട്ടോകോള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. വിഷു ഓഫറുകളുടെ പേരില്‍ പല വ്യാപാര സ്ഥാപനങ്ങളും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതും കര്‍ശനമായി നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,827 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+