• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വധുവരന്‍മാര്‍ക്ക് സഞ്ചരിക്കാന്‍ ജെസിബി, കുടിക്കാന്‍ കാന്താരിമുളക് പായസം: ചട്ടമ്പിക്കല്യാണം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വധുവിനെയും വരനും ഉപ്പുപായസം, സഞ്ചരിക്കാന്‍ കാളവണ്ടിയോ,ജെസിബിയോ, താലികെട്ടിനിടെ അശ്‌ളീല കമന്റുകള്‍ക്കൊണ്ടു വാരിമൂടല്‍ ഇങ്ങനെ നീണ്ടുപോകുന്നു വടക്കേ മലബാറിലെ ചട്ടമ്പികല്യാണങ്ങളുടെ വിശേഷങ്ങള്‍.
വരന്റെ സുഹൃത്തുക്കളോ, സഹപ്രവര്‍ത്തകരോയെന്നു അവകാശപ്പെട്ടു വിവാഹത്തിനായി കൊട്ടും കുരവയുമായെത്തുന്ന യുവാക്കളാണ് ഇതിന്റെയൊക്കെ സ്‌പോണ്‍സര്‍മാര്‍. വിവാഹം കഴിഞ്ഞു ആദ്യരാത്രിയില്‍ വരന്റെ മുറിക്ക് സമീപത്തു നിന്നും ഗുണ്ടുപൊട്ടിച്ചു ഞെട്ടിക്കുന്നതും ഇവരുടെ പതിവാണ്. സൗഹൃദത്തിന്റെ മറവില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ പിന്നീട് നവദമ്പതികളുടെ ജീവിതം തന്നെ താറുമാറാക്കാറുണ്ട്.

എന്‍സിപി പിന്‍വാങ്ങിയാല്‍ ബിജെപിക്ക് സാധ്യത, അംഗബലം കുറയും, ഭൂരിപക്ഷം കടക്കാന്‍ സാധ്യതഎന്‍സിപി പിന്‍വാങ്ങിയാല്‍ ബിജെപിക്ക് സാധ്യത, അംഗബലം കുറയും, ഭൂരിപക്ഷം കടക്കാന്‍ സാധ്യത

ഈ വിഷയത്തില്‍ വിവാഹം മോചനം നേടിയ യുവതികളുടെ എണ്ണം ഒട്ടേറെയാണ്. അല്ലെങ്കില്‍ പലരും പിറ്റേന്നു പുലര്‍ച്ചെ തന്നെ പെട്ടിയും കിടക്കയുമെടുത്ത് സ്വന്തം വീട്ടിലേക്ക് വണ്ടികയറും. ഇതൊന്നും താങ്ങാനാവാതെ മാനസിക നിലതെറ്റിയവരുമുണ്ട്. പേരാവൂര്‍ പഞ്ചായത്തിലെ മേല്‍മുരിങ്ങോടി ആനക്കുഴി സാംസ്‌കാരിക നിലയത്തില്‍ സമീപത്തെ നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന സീമയുടെ മകളുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വിവാഹം നടക്കേണ്ട സാംസ്‌കാരിക നിലയം മുഴുവന്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയതു ഇതിനു എത്രയോ മുകളിലുള്ള ക്രൂരതകളിലൊന്നാണ്.

വിവാഹത്തിന് ഒരുക്കി വച്ച അരിയും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചു. കൂടാതെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കേണട തൊട്ടടുത്ത പറമ്പിലെ കിണറില്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കി. ഞായറാഴ്ച നടക്കേണ്ട വിവാഹമാണ് മുടക്കാന്‍ നോക്കിയത്. എന്നാല്‍ പ്രദേശത്തെ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രായ്ക്കുരാമാനം അവശ്യസാധനങ്ങളെത്തിച്ചു വിവാഹം കൃത്യസമയത്തു തന്നെ നടത്തി. ഇതിനു സമാനമായി വരന്റെ സുഹൃത്തുക്കള്‍ വരനെയും വധുവിനെയും കാന്താരി പായസം കുടിപ്പിച്ചതു കാരണം ഇരുവരും ആശുപത്രിയിലായി. വിവാഹം കഴിഞ്ഞു സദ്യയ്ക്കിരിക്കവെയാണ് സൃഹൃത്തുക്കള്‍ കാന്താരിപായസം ഇരുവരെക്കൊണ്ടും നിര്‍ബന്ധിച്ചു കുടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
New gen chattambikalyanam from North Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X